IndiaKeralaLatest

പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രം; വെ​ന്‍റി​ലേ​റ്റ​റി​ല്‍ തു​ട​രു​ന്നു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂ​ഡ​ല്‍​ഹി: ത​ല​ച്ചോ​റി​ലെ ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ (84) നി​ല ഗു​രു​ത​രം. കോ​വി​ഡ് ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. ‌ ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​ത് നീ​ക്കാ​നാ​ണ് ഡ​ല്‍​ഹി​യി​ലെ ആ​ര്‍​മി റി​സ​ര്‍​ച്ച്‌ ആ​ന്‍​ഡ് റ​ഫ​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ദ്ദേ​ഹം ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​നാ​യ​ത്. ത​ല​ച്ചേ​റി​ലെ ര​ക്തം ക​ട്ട​പി​ടി​ച്ച്‌ നീ​ക്കാ​ന്‍ ന​ട​ത്തി​യ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്റെ നി​ല ഗു​രു​ത​ര​മാ​യി. വെ​ന്‍റി​ലേ​റ്റ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​ഞ്ഞു. ത​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച താ​നു​മാ​യി ഇ​ട​പ​ഴ​കി​യ​വ​ര്‍ സ്വ​യം സ​മ്പ​ര്‍​ക്ക​വി​ല​ക്കി​ല്‍ പോ​ക​ണ​മെ​ന്നും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Back to top button