LatestThiruvananthapuram

ചട്ടമ്പിസ്വാമികൾ സമൂഹ്യതിന്മയ്ക്കെതിരേ ശക്തമായ പോരാട്ടം നടത്തിയ മഹാരഥൻ – മന്ത്രി ആന്റണി രാജു

“Manju”

തിരുവനന്തപുരം: ചട്ടമ്പിസ്വാമികൾ സമൂഹത്തിൽ നിലനിന്നിരുന്ന തിന്മകൾക്കും അനാചാരങ്ങൾക്കും എതിരെ ശക്തമായ പോരാട്ടം നടത്തിയ മഹാരഥനായിരുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തിരുവനന്തപുരം മണക്കാട് ചിന്മയ പത്മനാഭത്തിൽ ശ്രീചട്ടമ്പിസ്വാമി സാംസ്കാരിക സമിതി സംഘടിപ്പിച്ച ചട്ടമ്പി സ്വാമികളുടെ 168-ാം മത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് ചട്ടമ്പിസ്വാമി ഉദ്ബോധനം ചെയ്തു. സ്ഥാനമാനങ്ങളാഗ്രഹിക്കാതെ സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടിയ അദ്ദേഹത്തിന് അർഹിച്ച ആദരവ് സമൂഹം നൽകിയില്ല എന്ന യാഥാർത്ഥ്യം മന്ത്രി പങ്കുവെച്ചു. ഇന്ന് രണ്ട് മഹാരഥന്മാരുടെ ജയന്തി യാദൃശ്ചികമായിട്ടാണെങ്കിലും ഒത്തു വന്നിരിക്കുകയാണ് ചട്ടമ്പിസ്വാമികളുടെയും അയ്യൻകാളിയുടെ ജയന്തിയും ഇന്ന് ആചരിക്കുന്നതായി മന്ത്രി പറഞ്ഞു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ജയന്തി പ്രഭാഷണം നടത്തി. മുൻ എം.പി. പന്ന്യൻ രവീന്ദ്രനും ശിവസേന രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. കൗൺസിലർമാരായ കരമന അജി, മണക്കാട് സുരേഷ്, അഡ്വ. വിജയ് മോഹൻ, ഡോ.ശ്രീവത്സൻ നമ്പൂതിരി, പി.ആർ. ഡബ്ല്യൂ.എ. പ്രസിഡന്റ് നന്ദകുമാർ, പി.എൽ.ആർ.എ. സെക്രട്ടറി യാഗ ശ്രീകുമാർ എന്നിവർ ആശംസകളർപ്പിച്ചു. ശ്രീചട്ടമ്പിസ്വാമി സാംസ്കാരികസമിതി പ്രസിഡന്റ് എസ്. ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷനായിരുന്ന യോഗത്തിന് സെക്രട്ടറി മണക്കാട് രാമചന്ദ്രൻ സ്വാഗതവും, ജയശ്രീ ഗോപാലകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button