IndiaLatest

ത്രിവര്‍ണശോഭയില്‍ രാഷ്ട്രപതിഭവന്‍

“Manju”

75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങുമ്പോള്‍ ത്രിവര്‍ണശോഭയില്‍ രാഷ്ട്രപതിഭവന്‍. ദേശീയപതാകയിലെ നിറങ്ങളിലുള്ള പ്രകാശമാണ് രാഷ്ട്രപതിഭവന്‍ പരിസരത്ത് നിറഞ്ഞ് നില്‍ക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിന്റെ തിളക്കമുള്ള ഈ ചിത്രങ്ങള്‍ ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയപതാക ഉയര്‍ത്താനുള്ള ഹര്‍ ഘര്‍ തിരംഗയ്ക്ക് ഇന്നു മുതല്‍ തുടക്കമായി. ഓഗസ്റ്റ് 15 വരെ എല്ലാ വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പതാകകള്‍ ഉയരും.

20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക.

ഇന്ന് മുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് ഹര്‍ ഘര്‍ തിരംഗക്യാമ്പെയിനിലൂടെ നല്‍കിയിരിക്കുന്നത്. എല്ലാ വീടുകളിലും സ്വാന്ത്ര്യാഘോഷത്തിന്റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒപ്പം ജനങ്ങളെയാകെ വജ്ര ജയന്തിയില്‍ പങ്കാളിയാക്കാനും ഇതിലൂടെ ശ്രമിക്കുന്നു. വീട്ടിലുയര്‍ത്തിയ പതാകയുമൊത്ത് സെല്‍ഫിയെടുത്ത ശേഷം ഹര്‍ ഘര്‍ തിരംഗഎന്ന വെബ്‌സൈറ്റില്‍ ഇത് അപ്ലോഡ് ചെയ്യാം. ഇരുപത് കോടി വീടുകളിലെങ്കിലും പതാക ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനോടകം ഒരു കോടിയിലധികം പേര്‍ അവരുടെ വീട്ടില്‍ പതാക ഉയര്‍ത്തിയ ഫോട്ടോ വെബ്‌സൈറ്റില്‍ പോസ്റ്റ്‌ചെയ്ത് കഴിഞ്ഞു.

Related Articles

Check Also
Close
Back to top button