InternationalLatest

സിനോഫാം സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം

“Manju”

അബുദാബി ; സിനോഫാം കോവിഡ് വാക്സീനെടുത്തവര്‍ സെപ്റ്റംബര്‍ 20 നു മുന്‍പ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് അബുദാബി അടിയന്തര ദുരന്തനിവാരണ സമിതി അധികൃതര്‍ അറിയിച്ചു. സിനോഫാം രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറു മാസം പിന്നിട്ടവരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്. അല്‍ഹസന്‍’ ആപ്പില്‍ പച്ച നിറം നിലനിറുത്താനും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണ്.

തലസ്ഥാന എമിറേറ്റില്‍ സെപ്റ്റംബര്‍ 20നു ശേഷം മുഴുവന്‍ വാക്‌സിന്‍ ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമായി പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button