InternationalLatest

അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം

“Manju”

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണവുമായി ഹൂത്തികൾ, എട്ടു പേർക്ക് പരിക്കേറ്റു
അബഹ: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇന്ന് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായി. രാവിലെ 8.30 മണിയോടെ വിമാനത്താവളത്തിന് നേരെ വന്ന ഡ്രോണ്‍ സൗദി സഖ്യസേന തകര്‍ത്തിട്ടു. എന്നാല്‍ തകര്‍ന്ന ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച്‌ എട്ടു പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു വിമാനത്തിന് കേടുപാടുകളും സംഭവിച്ചു.
ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ഇന്ന് പുലര്‍ച്ചെ മറ്റൊരു ഡ്രോണ്‍ ആക്രമണവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആക്രമണത്തില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല.
ഈ സംഭവത്തിലെ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവള റണ്‍വേയില്‍ നിന്നും മാറ്റിക്കൊണ്ടിരിക്കെയാണ് രണ്ടാമത് ആക്രമണം ഉണ്ടായതെന്നാണ് വിവരം. അക്രമണത്തിനെതിരെ സൗദി അറേബ്യ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

Related Articles

Back to top button