KeralaLatestThiruvananthapuram

ആറാം സെമസ്റ്റര്‍ ബി ടെക് പരീക്ഷകള്‍ നടത്തുവാന്‍ സുപ്രീംകോടതി അനുമതി

“Manju”

തിരുവനന്തപുരം : എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റര്‍ ബി ടെക് പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക അനുമതി ഹര്‍ജി സുപ്രീംകോടതി തള്ളി. കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ നിര്‍ത്തിവക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ എന്‍ജിനിയറിങ് കോളേജുകളില്‍ നിന്നുള്ള 29 ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി നിരാകരിച്ചത്. നേരത്തെ ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു.

കോവിഡ് ബാധയോ അനുബന്ധപ്രശ്നങ്ങള്‍ മൂലമോ പരീക്ഷ എഴുതാനാകാത്ത വിദ്യാഥികള്‍ക്ക് മറ്റൊരു അവസരം നല്‍കുമെന്നും അത് അവരുടെ ആദ്യ ചാന്‍സായി തന്നെ പരിഗണിക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ നിശ്ചയിച്ചത് പോലെ പരീക്ഷകളുമായി മുന്നോട്ടു പോകുവാന്‍ സര്‍വകലാശാലക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്. അഡ്വക്കേറ്റ് പി വി ദിനേശ് സര്‍വകലാശാലക്ക് വേണ്ടി ഹാജരായി.

Related Articles

Back to top button