IndiaLatest

സ്‌കൂളുകളില്‍ ക്ലാസുകള്‍ പുനരാരംഭിക്കാനൊരുങ്ങി മഹാരാഷ്‌ട്ര

“Manju”

മഹാരാഷ്ട്രയില്‍ സ്‌കൂളുകളില്‍‍ ക്ലാസുകള്‍ പുനരാരംഭിക്കാനൊരുങ്ങുന്നു .രണ്ട് ദിവസത്തിനുള്ളില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച്‌ തീരുമാനം ഉണ്ടാകുമെന്ന് മഹാരാഷ്‌ട്ര വിദ്യാഭ്യാസ സഹമന്ത്രി ബച്ചു കാഡു പറഞ്ഞു. ടാസ്‌ക് ഫോഴ്‌സ് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളെല്ലാം തന്നെ ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കൊറോണ മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ച്‌ പൂട്ടിയത്. എന്നാല്‍ കുട്ടികളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ ഉടന്‍ തന്നെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button