IndiaLatestSports

പാരലിമ്ബിക്​സില്‍ അഞ്ചാം സ്വര്‍ണവുമായി – കൃഷ്​ണ നഗര്‍

“Manju”

ബാഡ്​മിന്‍റൺ താരം കൃഷ്​ണ നഗറിലൂടെ പാരലിമ്പിക്​സിൽ ഇന്ത്യക്ക്​ അഞ്ചാം സ്വർണം  | Tokyo Paralympics badminton star Krishna Nagar clinches India's 5th Gold  | Madhyamam
ടോക്യേ: പാരലിമ്ബിക്​സില്‍ ഇന്ത്യക്ക്​ വീണ്ടും സുവര്‍ണദിനം. പുരുഷ വിഭാഗം ബാഡ്​മിന്‍റണ്‍ എസ്​.എച്ച്‌​ 6 വിഭാഗത്തില്‍ കൃഷ്​ണ നഗറാണ്​ സ്വര്‍ണം നേടിയത്​. ത്രില്ലിങ്​ ഫൈനലില്‍ ഹോങ്​കോങ്ങിന്‍റെ കായ്​ മാന്‍ ചുവിനെയാണ്​ തോല്‍പിച്ചത്​. സ്​കോര്‍: 21-17, 16-21, 21-17. പാരബാഡ്​മിന്‍റണിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണമാണിത്​.


ശനിയാഴ്ച പുരുഷ വിഭാഗം സിംഗിള്‍സ്​ എസ്​.എല്‍3 വിഭാഗത്തില്‍ ഇന്ത്യയുടെ പ്രമോദ്​ ഭാഗത്​ സ്വര്‍ണം നേടിയിരുന്നു. ഇതേ ഇനത്തില്‍ ത​ന്നെ ഇന്ത്യയുടെ മനോജ്​ സര്‍ക്കാര്‍ വെങ്കലം നേടി. അവനി ലേഖാര (ഷൂട്ടിങ്​), മനീഷ്​ നര്‍വാള്‍ (ഷൂട്ടിങ്​), സുമിത്​ ആന്‍റില്‍ (ജാവലിന്‍ ത്രോ) എന്നിവരാണ്​ ടോക്യോയില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ മറ്റ്​ താരങ്ങള്‍.
അഞ്ച്​​ സ്വര്‍ണവും എട്ട്​ വെള്ളിയും ആറ്​ വെങ്കലവുമടക്കം പാരലിമ്ബിക്​സിലെ ഇന്ത്യയുടെ മെഡല്‍ സമ്ബാദ്യം 19 ആയി.

Related Articles

Back to top button