LatestThiruvananthapuram
ഡോ എ നിസാറുദീന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പുതിയ സൂപ്രണ്ടായി ഡോ. എ. നിസാറുദ്ദീനെ നിയമിച്ചു. നിലവില്‍ കോവിഡ് സെല്‍ ചീഫായും സര്‍ജറി പ്രൊഫസറായും സേവനമനുഷ്ഠിക്കുകയാണ് ഡോ. നിസാറുദ്ദീന്‍. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജാണ് പുതിയ സൂപ്രണ്ടിനെ നിയമിച്ചുകൊണ്ട് ഉത്തരവിട്ടതായി അറിയിച്ചത്.
ഡോ നിസാറുദീന്‍ മുമ്പ് തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 – 2011 വര്‍ഷം തിരുവനന്തപുരത്തും 2016-17 -ല്‍ തൃശൂരിലും സൂപ്രണ്ടായി പ്രവര്‍ത്തിച്ചു.