IndiaKeralaLatest

കോവിഡ്: ഡല്‍ഹി ആശ്വാസത്തിൽ: കേസുകള്‍ രണ്ടായിരത്തിലും താഴെ

“Manju”

ന്യൂഡൽഹി: കോവിഡ് കേസുകൾ കുറഞ്ഞ് ദേശീയ തലസ്ഥാന നഗരിയായ ഡൽഹി ആശ്വാസ തീരത്തേയ്ക്ക്. ഞായറാഴ്ച ഡൽഹിയിൽ 1649 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മാർച്ച്‌ 30 ന് ഇതാദ്യമയാണ് കോവഡ് കേസുകൾ രണ്ടായിരത്തിൽ താഴെ മാത്രം സ്ഥിരീകരിക്കുന്നത്.
പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനം ആയി കുറഞ്ഞു. കോവിഡ് കേസുകൾ കുറഞ്ഞുവെങ്കിലും ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ച കൂടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നീട്ടിയിരുന്നു.
ഞായറാഴ്ച 189 മരണമാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസവും 200 ൽ താഴെ മാത്രമാണ് കോവിഡ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
ഡൽഹിയിൽ ശനിയാഴ്ച 2,260 കേസുകളും വെള്ളിയാഴ്ച 3009 കേസുകളും സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിൽ ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത് 23,202 പേരാണ്.

Related Articles

Back to top button