KeralaLatest

വയോജനങ്ങളുടെ ശ്രദ്ധയ്ക്ക്

“Manju”

പ്രജീഷ് വള്ള്യായി

2011 ലെ സെന്‍സെസ് പ്രകാരം നമ്മുടെ രാജ്യത്ത് ഏകദേശം പതിനാറ് കോടി മുതിര്‍ന്ന പൌരന്മാരുണ്ടെന്നാണ് ഇതു സംബന്ധിച്ച് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും അറിയുന്നത്. അതിനാല്‍ കോറോണക്കാലമായതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്.

ശ്വസകോശം, ഹൃദയം, കരള്‍ എന്നിവ സംബന്ധമായ രോഗമുള്ളവർ, കൂടതെ പ്രമേഹം, കാന്‍സര്‍,ഹൈപ്പര്‍ടെന്‍ഷന്‍ എന്നീ രോഗങ്ങളാല്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

അറുപതു വയസ്സിനു മുകളിലുള്ളവർ, പ്രത്യേകിച്ച് മെഡിക്കല്‍ ട്രീറ്റ്മെന്റിലുള്ളവര്‍ക്ക് , കോവിഡ് 19 വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ആയതിനാല്‍ വയോജനങ്ങളും അവരെ പരിചരിക്കുന്നവരും ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. അവ ചുവടെ ചേര്‍ക്കുന്നു.

വയോജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

1. കഴിയുന്നതും പുറത്തിറങ്ങാതെ വീട്ടില്‍തന്നെ വിശ്രമിക്കുക.
2.അതിഥികളെ കഴിവതും ഒഴിവാക്കുക
3. നിങ്ങള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെങ്കില്‍ വീട്ടിലേയ്ക്കാവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റും എത്തിച്ചു തരുന്നതിനായി യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത നിങ്ങളുടെ അയല്‍ക്കാരനെ ആശ്രയിക്കാം.
4. കൂട്ടം ചേരല്‍ ഒഴിവാക്കുക.
5.ചെറിയ രീതിയിലുള്ള വ്യായാമങ്ങളും യോഗയും ചെയ്യാവുന്നതാണ്.
6.കൈകള്‍ 20 മിനുട്ട് കൂടുമ്പോള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും വാഷ് റൂമില്‍ പോയതിനു ശേ‍ഷവും നിര്‍ബന്ധമായും കൈകള്‍ കഴുകുക.
7. നിങ്ങളുമായി സമ്പര്‍ക്കമുണ്ടാകുന്ന കണ്ണട, മറ്റ് വസ്തുക്കള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുക.
8.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. അതിനുശേഷം തൂവാലയും കൈകളും നന്നായി കഴുകുക.
9. പോഷകസമൃദ്ധമായ ആഹാരം മാത്രം കഴിക്കുക. കൂടാതെ പ്രതിരോധ ശേഷി കൂട്ടുന്ന ജ്യൂസുകളും ഇതില്‍ ഉള്‍പ്പെടുത്തുക.
10. അസുഖമുള്ളവര്‍, ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്താതിരിക്കുക.
11. പനിയോ, ചുമയോ മറ്റ് ശാരീരിക പ്രശ്നങ്ങളോ വരികയാണെങ്കില്‍, ഉടനെ തൊട്ടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കേണ്ടതും അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
12. ദൂരെയുള്ള നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സംസാരിക്കുകയോ വീഡിയോ കോള്‍ വഴി സുഖവിവരങ്ങള്‍ ആരായുകയോ ചെയ്യുക.

വയോജനങ്ങള്‍ ഒഴിവാക്കേണ്ടവ

1. കോറോണ വൈറസ് ലക്ഷണം കാണിക്കുന്നവരുമായി സമ്പര്‍ക്കം
2. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഹസ്തദാനം, ആലിംഗനം എന്നിവ
3. ആരാധനാലയങ്ങള്‍, പാര്‍ക്കുകള്‍, ആളുകള്‍ കൂടുന്നയിടം എന്നിവിടങ്ങളിലേയ്ക്ക് പോകുന്നത്
4. കൈകള്‍ മാത്രം ഉപയോഗിച്ച് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുക
5. അണുവിമുക്തമാക്കാത്ത കൈകള്‍ മുഖത്തോ, കണ്ണുകളുലോ, മൂക്കിലോ സ്പര്‍ശിക്കുന്നത്
6. സ്വയം ചികിത്സ

വയോജനങ്ങളെ പരിചരിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍

1.വയോജനങ്ങളെ പരിചരിക്കുന്നവര്‍ പരിചരിക്കുന്നതിനു മുന്നോടിയായി കൈകള്‍ വൃത്തിയായി അണുവിമുക്തമാക്കുക.
2. പരിചരിക്കുന്ന വേളയില്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിക്കുക.
3.വയോജനങ്ങള്‍ ഉപയോഗിക്കുന്ന ഊന്നുവടി, വീല്‍ ചെയര്‍ തുടങ്ങിയവ അണുവിമുക്തമാക്കുവാന്‍ പ്രത്യകം ശ്രദ്ധിക്കുക.
4. പോഷകാഹാരങ്ങള്‍, ആവശ്യമായ കുടിവെള്ളം എന്നിവ അവര്‍ക്ക് നല്‍കുന്നതിന് ശ്രദ്ധിക്കുക.
5. അവരുടെ ശാരീരികാവസ്ഥ കൃത്യമായി വീക്ഷിക്കുക.
6.പനിയോ, ചുമയോ മറ്റ് ശാരീരിക പ്രശ്നങ്ങളോ അനുഭവിക്കുന്നുവെങ്കില്‍ ഉടനെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

പരിചരിക്കുന്നവര്‍ ഒഴിവാക്കേണ്ടവ

1.പനിയോ, ചുമയോ മറ്റ് ശാരീരിക പ്രശ്നങ്ങളോ ഉള്ള സമയത്ത് അവരുടെ അടുക്കലേയ്ക്ക് പോകുന്നത്
2.അണു വിമുക്തമാക്കാത്ത കൈകളുപയോഗിച്ച അവരെ പരിചരിക്കുന്നത്.

 

Related Articles

Check Also
Close
Back to top button