IndiaLatest

ഒല ഇലക്‌ട്രിക് മോഡലിന്റെ പര്‍ച്ചേസ് വിന്‍ഡോ ഇന്ന് ഓപ്പണ്‍ ചെയ്യും

“Manju”

മുംബൈ ;ലോക ഇലക്‌ട്രിക് വാഹന ദിനമായ ഇന്ന് ഒലയുടെ ഇലക്‌ട്രിക് മോഡലുകളായ എസ് – 1, എസ് – 1, പ്രോ എന്നിവയുടെ പര്‍ച്ചേസ് വിന്‍ഡോ ഇന്ന് ഓപ്പണ്‍ ചെയ്യും. നിലവില്‍ എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ സ്കൂട്ടറുകള്‍ എത്തിയിട്ടുള്ളത്. ഇവയ്ക്ക് യഥാക്രമം 99,999 രൂപയും 1.29 ലക്ഷവുമാണ് എക്സ്ഷോറും വില. എസ്-1 പ്രോയാണ് ഒല സ്കൂട്ടര്‍ നിരയിലെ ഉയര്‍ന്ന വകഭേദം.

അടിസ്ഥാന വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി വോയിസ് കണ്‍ട്രോള്‍, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് എസ്-1 പ്രോയില്‍ നല്‍കിയിട്ടുള്ളത്. 90 കിലോമീറ്റര്‍ പരമാവധി വേഗത എടുക്കാന്‍ കഴിയുന്ന എസ്-1 വേരിന്റിന് 121 കിലോമീറ്റര്‍ റേഞ്ചും 115 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റര്‍ റേഞ്ചുമാണുള്ളത്. 8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്‌ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും പ്രത്യകത.

എന്നാല്‍, എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്ബോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Related Articles

Back to top button