IndiaLatest

റോഡിലോടുന്ന ഹെലികോപ്റ്റര്‍

“Manju”

സാധാരണ ഹെലികോപ്റ്റര്‍ പറക്കുന്നത് ആകാശത്തിലാണല്ലോ. എന്നാല്‍ റോഡിലോടുന്ന ഹെലിേകാപ്റ്റപര്‍ കണ്ടെത്തിയിരിക്കുകയാണ് അസംഗഡ് സ്വദേശിയായ സല്‍മാന്‍. ആശാരിയായ സല്‍മാന്റെ ഹെലിക്കോപ്റ്റര്‍ സ്റ്റൈലിലുള്ള നാനോ കാറില്‍ വിമാനയാത്രയുടെ അനുഭവമാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്.

റോഡിലോടുന്ന ഹെലികേപ്റ്റര്‍ കാണാന്‍ നിരവധി പേരാണ് എത്തുന്നതെന്ന് സല്‍മാന്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ യാത്ര സ്വപ്‌നം മാത്രമായിരുന്നവര്‍ക്ക് സ്വപ്‌നസാക്ഷാത്കാരമാണ് സല്‍മാന്റെ ഹെലികോപ്റ്റര്‍ സ്റ്റൈല്‍ നാനോ കാര്‍. ഏകദേശം നാല് മാസത്തോളം സമയമെടുത്ത് മൂന്ന് ലക്ഷത്തോളം രൂപ ചിലവാക്കിയാണ് ഇത് നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വ്യത്യസ്തമായ ആശയങ്ങളുണ്ടെന്നും സര്‍ക്കാരും മറ്റ് കമ്പനികളും തന്നെ സഹായിച്ചാല്‍ അതുല്യമായ കണ്ടുപിടുത്തങ്ങള്‍ സംഭാവന ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളത്തിലും വായുവിലും സഞ്ചരിക്കുന്ന ഹെലികോപ്റ്റര്‍ നിര്‍മ്മിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സല്‍മാന്‍ പറയുന്നു.

Related Articles

Back to top button