IndiaLatest

ബ്രഹ്മപുത്ര നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചു: നിരവധി പേരെ കാണാതായി

“Manju”

ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹത്തില്‍ ബ്രഹ്മപുത്ര നദിയില്‍ രണ്ട് യാത്രാബോട്ടുകള്‍ കൂട്ടിയിടിച്ചു. ഇരുബോട്ടുകളിലുമായി 100 യാത്രക്കാരോളം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
നിരവധി പേരെ കാണാതായി. ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 350 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹത്തിലെ നിമാതി ഘട്ടില്‍ ഇരുബോട്ടുകളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബ്രഹ്മബുത്രയിലെ ദ്വീപായ മജൂളിയില്‍ നിന്നുള്ള ബോട്ടാണ് എതിര്‍ ദിശയില്‍ സഞ്ചരിച്ച മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Related Articles

Back to top button