IndiaLatest

പെന്‍ഷന്‍ ലഭിക്കാന്‍ ജോയിന്റ് അക്കൗണ്ട് നിര്‍ബന്ധമല്ല: കേന്ദ്രമന്ത്രി

“Manju”

ന്യൂഡല്‍ഹി: കുടുംബ പെന്‍ഷന്‍ ലഭിക്കാന്‍ വിരമിക്കുന്നയാളും പങ്കാളിയും ചേര്‍‌ന്നുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമല്ലെന്നു കേന്ദ്രം. വിരമിക്കുന്നയാളും പങ്കാളിയും ഒന്നിച്ചുള്ള ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് ഓഫിസ് മേധാവിക്കു ബോധ്യപ്പെട്ടാല്‍ ഈ വ്യവസ്ഥ ഇളവു ചെയ്തു നല്‍കാമെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. വിരമിച്ചവരും പെന്‍ഷന്‍കാരും ഉള്‍പ്പെടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ജീവിതം എളുപ്പമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫാമിലി പെന്‍ഷന്‍ കാലതാമസമില്ലാതെ ലഭിച്ചുതുടങ്ങാനുള്ള എളുപ്പത്തിനാണ് ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ നിര്‍​ദേശിക്കുന്നതെന്നും കുടുംബ പെന്‍ഷന് അര്‍ഹതയുള്ള പങ്കാളിയുമായി ചേര്‍ന്ന് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതാണ് പെന്‍ഷനര്‍ക്ക് എപ്പോഴും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു പേരില്‍ ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന വിധത്തിലാകാം അക്കൗണ്ട്.

Related Articles

Back to top button