IndiaLatest

റിട്ട. ലഫ്.ജനറല്‍ ഗുര്‍മീത് സിംഗ് ഉത്തരാഖണ്ഡ് ഗവര്‍ണര്‍

“Manju”

ന്യുഡല്‍ഹി: ഉത്തരാഖണ്ഡ് ഗവര്‍ണറായി റിട്ട. ലഫ്.ജനറല്‍ ഗുര്‍മീത് സിംഗിനെ നിയമിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ഉത്തരാഖണ്ഡില്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാന ഗവര്‍ണര്‍മാരുടെ നിയമനമാണ് രാഷ്ട്രപതി വ്യാഴാഴ്ച അംഗീകരിച്ചത്.
വ്യക്തിപരമായ കാരണങ്ങളാല്‍ ബേബി റാണി മയൂര്യ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ സ്ഥാനം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. 2018 ഓഗസ്റ്റ് 26ന് ഗവര്‍ണറായി നിയമിതയായ അവര്‍ മൂന്നു വര്‍ഷത്തിനു ശേഷം രാജിവച്ചത്. 2016 ഫബ്രുവരിയില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ് റിട്ട. ലഫ്.ജനറല്‍ ഗുര്‍മീത് സിംഗ്. നാല് പതിറ്റാണ്ട് നീണ്ട സേവനത്തിനിടെ ഡെപ്യൂട്ടി ചീഫ് ആര്‍മി സ്റ്റാഫ് അടക്കം നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.
പഞ്ചാബിന്റെ അധിക ചുമതല വഹിച്ചിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു. നാഗാലാന്‍ഡ് ഗവര്‍ണറായിരുന്ന റിട്ട.ഐ.പി.എസ് ഓഫീസര്‍ ആര്‍.എന്‍ രവിയെ തമിഴ്‌നാട് ഗവര്‍ണറാക്കി. അസം ഗവര്‍ണറായ പ്രൊഫ. ജഗ്ദീഷ് മുക്തിയ്ക്ക് നാഗാലാന്‍ഡിന്റെ അധിക ചുമതല നല്‍കി.

Related Articles

Back to top button