InternationalLatest

കരയിലൂടെ നടക്കുന്ന സ്രാവ്; ഞെട്ടലോടെ ശാസ്ത്രലോകം

“Manju”

വെള്ളത്തില്‍ നീന്തി നടക്കുന്ന സ്രാവുകള്‍ ഒരു സാധാരണ കാഴ്ചയാണ്. എന്നാല്‍ സ്രാവുകള്‍ കരയിലൂടെ സഞ്ചരിച്ചാല്‍ എന്താകും അവസ്ഥ ?
എപോളറ്റ് എന്ന ഇനത്തില്‍ പെട്ട സ്രാവാണ് ബീച്ചിലൂടെ ഒരു കൂസലുമില്ലാതെ നീങ്ങിയത്. കടല്‍ സിംഹത്തെപ്പോലെ ചിറകുകള്‍ ഉപയോഗിച്ച്‌ നിലത്തുകൂടെ വലിഞ്ഞു നീങ്ങാന്‍ ഇവയ്‌ക്ക് കഴിയും. സാധാരണ സ്രാവുകളില്‍ നിന്ന് വ്യത്യസ്തമാണ് എപോളറ്റ് സ്രാവുകള്‍. 90 സെന്റീമീറ്റര്‍ മാത്രമേ ഇവ വളരൂ, അതുകൊണ്ട് തന്നെ ഇത് മനുഷ്യര്‍ക്ക് ഭീഷണിയല്ല.
പാപ്പുവ ന്യൂ ഗിനിയയിലെ ഒരു കടല്‍ത്തീരത്ത് എപോളറ്റ് സ്രാവ് (ഹെമിസ്സിലിയം ഒസെല്ലറ്റം എന്നും അറിയപ്പെടുന്നു) നടന്നുനീങ്ങുന്ന അപൂര്‍വ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അവിശ്വസനീയമായ കാഴ്ച എന്നാണ് ഈ രംഗത്തെ കണ്‍സര്‍വേഷണിസ്റ്റും ജീവശാസ്ത്രജ്ഞനുമായ ഫോറസ്റ്റ് ഗാലന്റെ വിശേഷിപ്പിച്ചത്. പാപ്പുവ ന്യൂ ഗിനിയയുടെ തെക്കന്‍ ഭാഗങ്ങളിലും ഓസ്ട്രേലിയയുടെ വടക്കന്‍ ഭാഗങ്ങളിലുമാണ് ഇത്തരത്തിലുള്ള സ്രാവുകള്‍ കാണപ്പെടുന്നത്. മറ്റ് സ്രാവുകള്‍ക്ക് പോകാന്‍ കഴിയാത്ത ഇടങ്ങളില്‍ പോയി ഭക്ഷണം കണ്ടെത്താന്‍ ഈ അത്ഭുതകരമായ കഴിവ് ഇവയെ സഹായിക്കുന്നു.
സ്രാവുകള്‍ക്ക് കരയിലൂടെ 30 മീറ്ററിലധികം സഞ്ചരിക്കാനും ഒരു മണിക്കൂര്‍ വരെ കരയില്‍ ചെലവഴിക്കാനും സാധിക്കും. ഓക്‌സിജന്‍ കുറവുള്ള ഇടങ്ങളിലും ഇവയ്‌ക്ക് താമസിക്കാനാകും. ഞണ്ടുകള്‍, പുഴുക്കള്‍, എന്നിവയാണ് ഈ സ്രാവുകളുടെ ഭക്ഷണം.

Related Articles

Back to top button