IndiaLatest

ഭാര്യയെ പണയം വച്ച്‌ ചൂതാട്ടം;എതിര്‍ത്തതിന് ആസിഡ് ഒഴിച്ചു പൊള്ളിച്ചു

“Manju”

ഭാര്യയെ പണയം വച്ച ചൂതാട്ടം ; വിസമ്മതിച്ചതോടെ ഭാര്യയെ ആസിഡ് ഒഴിച്ച്  പൊള്ളിച്ചു

ബീഹാര്‍ : ഭഗല്‍പൂരില്‍ ഭാര്യയെ പണയം വച്ച്‌ നടത്തിയ ചൂതാട്ടത്തില്‍ , അവരെ പലര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിട്ട് ഭര്‍ത്താവ് . മറ്റ് പലര്‍ക്കൊപ്പം ഭാര്യയെ ലൈംഗിക ബന്ധത്തിനായി ഭീഷണിപ്പെടുത്തി അയച്ചതിന് ശേഷം വീണ്ടും പോകാന്‍ ആവശ്യപ്പെട്ടത് എതിര്‍ത്തതോടെ ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു് പൊള്ളിച്ചു .
സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു .

പീഡന വിവരവും പൊള്ളലേറ്റ വിവരം മറ്റുള്ളവര്‍ അറിയാതിരിക്കാനായി ഭാര്യയെ വീട്ടുതടങ്കലിലും വച്ചു ഇയാള്‍.ആസിഡ് ഒഴിച്ചത് ഭാര്യയെ ശുദ്ധീകരിക്കാനാണ് എന്നാണ് ഇയാള്‍ പറയുന്നത് .
മുപ്പതുകാരി ഇയാളുടെ വീട്ടില്‍ നിന്ന് പുറത്ത് കടന്നതോടെയാണ് ക്രൂരമായ സംഭവം പുറത്ത് അറിയുന്നത്. സോനു ഹരിജന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത് .മൊസാദിപൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരുമാസത്തിന് മുന്‍പാണ് ഇയാള്‍ ഭാര്യയെ പണയപ്പെടുത്തി ചൂതാടിയത്.

Related Articles

Back to top button