KeralaLatest

വക്കം ഖാദറിന്റെ രക്തസാക്ഷിത്വ വാർഷികം പട്ടം സനിത്തിന്റെ ഗാനത്തോടെ തുടക്കം

“Manju”

തിരുവനന്തപുരം : ഐ എൻ എൻ ഹീറോ വക്കം ഖാദറിന്റെ 80- രക്തസാക്ഷിത്വ വാർഷികം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന്റെ കുറിവരച്ചാലും കുരിശു വരച്ചാലും കുബ്ബിട്ടു നിസ്കരിച്ചാലും എന്ന ഗാനത്തോടെ തുടക്കം കുറിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ലിൽ സംഘടിപ്പിച്ച ചടങ്ങിൽ പട്ടം സനിത്തിന്റെ മനോഹരമായ ആലാപനം സദസ്സ് വളരെ നിശ്ശബ്ദതയോടെ കേട്ടിരുന്നു.
ചടങ്ങ് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എംഎം ഹസ്സന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം വിജയകുമാർ, ഡോ ജോർജ്ജ് ഓണക്കൂർ, ഇ. എം. നജീബ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button