IndiaKeralaLatest

ഉണ്ണി മുകുന്ദന്റെ ടിപ്പ് -അനു സിത്താര ആറ് കിലോ ഭാരം കുറച്ചു

“Manju”

ശാലീനതയുടെ പര്യായമായി മലയാള സിനിമയിലെത്തിയ നടിയാണ് അനു സിത്താര. പലരും അനുവിന് കാവ്യാ മാധവനുമായി സാദൃശ്യമുള്ള കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം തന്നെ വണ്ണം കൂടിയതിന്റെ പേരിലും അനു വിമര്‍ശനം നേരിടേണ്ടി വന്നു.
എന്നാല്‍ ഇപ്പോള്‍ മെലിഞ്ഞ് സുന്ദരിയായി ദാവണി ചുറ്റിയുള്ള ചിത്രങ്ങളുമായി അനു വരികയായി.ഒരു പരിശീലകനെ കണ്ടെത്താനായുള്ള നെട്ടോട്ടത്തിനിടയില്‍ ഒടുവില്‍ ഉണ്ണി മുകുന്ദന്‍ അനുവിന് സഹായവുമായെത്തി.
ഉണ്ണി വെയ്റ്റ് ലോസ് ചലഞ്ചു വഴി ഒട്ടേറെപ്പേര്‍ക്ക് ടിപ്പുകള്‍ പകര്‍ന്നു നല്‍കിയപ്പോള്‍ അനുവിനും അത് ലഭിച്ചു. അനു ഒരുമാസം കൊണ്ട് കുറച്ചത് ആറ് കിലോ ഭാരമാണ്. അതിനായി ചെയ്ത കാര്യവും അനു വ്യക്തമാക്കുന്നു .സ്ത്രീകള്‍ക്കായുള്ള ഒരു സ്‌പെഷല്‍ ഡയറ്റ് പ്ലാന്‍ ആണ് ഉണ്ണി മുകുന്ദന്‍ അനു സിത്താരയ്ക്ക് വേണ്ടി പകര്‍ന്നു നല്‍കിയത്. ഇവിടം കൊണ്ടും അവസാനിക്കില്ല എന്ന് അനു പറയുന്നു. ഇനിയും കൂടുതല്‍ ശരീരഭാരം കുറയ്ക്കാനാണ് പ്ലാന്‍

Related Articles

Back to top button