IndiaLatest

ആദ്യ ഡോസ് വാക്‌സിന്‍ മുഴുവന്‍പേര്‍ക്കും നല്‍കി മൂന്ന് സംസ്ഥാനങ്ങള്‍

“Manju”

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ മുഴുവന്‍പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഹിമാചല്‍ പ്രദേശ്, ഗോവ, സിക്കിം എന്നീ സംസ്ഥാനങ്ങളും ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലി-ദാമന്‍ ആന്‍ഡ് ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് അര്‍ഹരായ മുഴുവന്‍പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കിയത്.
നേട്ടത്തിൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദനം അറിയിച്ചു. സംസ്ഥാന സർക്കാരുകളെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി മന്ത്രി പ്രതികരിച്ചു. ഹിമാചൽ പ്രദേശാണ് എല്ലാവർക്കും വാക്സീൻ ഉറപ്പാക്കിയ ആദ്യ സംസ്ഥാനം. ഓഗസ്റ്റ് 29നാണ് ഹിമാചൽ ഈ നേട്ടം സ്വന്തമാക്കിയത്. സെപ്റ്റംബർ പത്തിന് ഗോവയും എല്ലാവർക്കും ആദ്യ ഡോസ് പൂർത്തിയാക്കി.
ഹിമാചല്‍ പ്രദേശ് 55.74 ലക്ഷം ഡോസ് വാക്‌സിനും ഗോവയും സിക്കിമും യഥാക്രമം 11.83 ലക്ഷം ഡോസും 5.10 ലക്ഷം ഡോസും വിതരണം ചെയ്തു. ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി- ദാമന്‍ ആന്‍ഡ് ദിയു-6.26 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തപ്പോള്‍ ലഡാക്ക്(1.97 ലക്ഷം ഡോസ്), ലക്ഷദ്വീപ്(53,499 ഡോസ്) എന്നിങ്ങനെയും വാക്‌സിന്‍ വിതരണം ചെയ്തു.

Related Articles

Back to top button