KeralaLatestThrissur

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തൈറോയ്ഡ് പരിശോധനാ സംവിധാനം നിലവിൽ വന്നു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തൈറോയ്ഡ് പരിശോധനാ സംവിധാനം നിലവിൽ വന്നു. നഗരസഭ ഫണ്ടിൽ നിന്ന് എട്ടു ലക്ഷം വിനിയോഗിച്ചാണ് തൈറോയ്ഡ് പരിശോധന അനലൈസർ സ്ഥാപിച്ചത്. കെ. വി അബ്ദുൽഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഇതിന് പുറമെ മൂന്നര കോടി ചെലവിൽ കുട്ടികളുടെ വാർഡും മറ്റ് ചികിത്സാ സൗകര്യങ്ങളും അടങ്ങുന്ന രണ്ട് പുതിയ കെട്ടിടങ്ങൾ നിർമ്മാണത്തിലാണ്.
നാലു ബെഡുകളുള്ള ഐസിയു, വെൻറിലേറ്റർ എന്നിവ പണി പൂർത്തിയാക്കി.

കോവിഡ് വ്യാപനമുണ്ടായാൽ രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങളോടെ നിരീക്ഷണ വാർഡും മുറികളും ഒരുക്കി കഴിഞ്ഞു.

ആശുപത്രിയിലെ വിരികളും മറ്റും കഴുകുന്നതിന് ഓട്ടോമാറ്റിക് മെഷിനും, ഡ്രൈയറും താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കി. രക്തം കലർന്ന ബെഡ്ഷീറ്റുകൾ ഉൾപ്പെടെയുള്ളവ ആധുനിക സംവിധാനത്തോടെ അണുനശീകരണം നടത്താൻ ഇതിൽ സാധിക്കും.

Related Articles

Back to top button