IndiaLatest

ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു

“Manju”

ന്യൂഡല്‍ഹി: എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ ഇ ഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു. 44 പേര്‍ക്ക് നൂറു ശതമാനം മാര്‍ക്ക് ലഭിച്ചു. 18 വിദ്യാര്‍ഥികളാണ് ഒന്നാം റാങ്കിന് അര്‍ഹരായത്. ഒന്നാം റാങ്കുകാരില്‍ കേരളത്തില്‍നിന്ന് ആരുമില്ല. jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. ബിഇ, ബിടെക്, ബിആര്‍ക്ക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിന്‍ പരീക്ഷ സംഘടിപ്പിക്കുന്നത്.

ജെഇഇ മെയിന്‍ സെഷന്‍ 4 പരീക്ഷകള്‍ ആഗസ്റ്റ് 26, 27, 31, സെപ്റ്റംബര്‍ 1, 2 തീയതികളിലായിട്ടാണ് നടന്നത്. പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞദിവസം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ജെഇഇ മെയിന്‍ 2021 ഫലം പ്രഖ്യാപിക്കുന്നത് അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ്.

സ്‌കോര്‍ പുനര്‍മൂല്യനിര്‍ണയം/പുന പരിശോധന എന്നിവയ്‌ക്ക് വ്യവസ്ഥയില്ല. ഇതുമായി ബന്ധപ്പെട്ട ഒരു കത്തിടപാടുകളും സ്വീകരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍/റാങ്ക് കാര്‍ഡുകള്‍ അയയ്‌ക്കില്ല. പകരം ജെഇഇ (മെയിന്‍) വെബ്‌സൈറ്റില്‍ നിന്ന് സ്‌കോര്‍/റാങ്ക് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.

Related Articles

Back to top button