IndiaLatest

സവാള കിലോ 21 രൂപയ്ക്ക് നല്‍കുമെന്ന് കേന്ദ്രം

“Manju”

ഡല്‍ഹി : രാജ്യത്ത് സവാള വിലയില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കിലോയ്ക്ക് 21 രൂപ നിരക്കില്‍ സവാള നല്‍കാന്‍ തയ്യാറാണെന്ന് ഉപഭോക്തൃമന്ത്രാലയം അറിയിച്ചു. ഹരിയാന, യുപി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ സവാള ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തെ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ട്.

നാഫെഡില്‍ നിന്നാണ് സംസ്ഥാനങ്ങള്‍ക്ക് സവാള നല്‍കുക. ഇതിനായി ഉപഭോക്തൃമന്ത്രാലയത്തിന് സംസ്ഥാനങ്ങള്‍ കത്ത് നല്‍കണം. 1.60 ലക്ഷം ടണ്‍ സവാള നാഫെഡിന്റെ കൈവശമുണ്ടെങ്കിലും ഇപ്പോള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത് 40,000 ടണ്‍ ആണ്. നാസിക്കിലെ ഗോഡൗണില്‍ നിന്നാണ് വില്‍പ്പന നടത്തുക. എന്നാല്‍ കേരളം ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. സംസ്ഥാനങ്ങളിലേക്ക് ആവശ്യത്തിന് സവാള എത്തുമ്പോള്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ വിലക്കയറ്റം തടയാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരാഴ്ചയായി രാജ്യത്ത് സവാളവില വര്‍ദ്ധിക്കുകയാണ്.

30-40 രൂപ വരെയാണ് സവാളയുടെ വില. ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ 10-15 രൂപവരെയാണ് വില വര്‍ദ്ധനവുണ്ടായിരിക്കുന്നത്. കര്‍ണാടകയിലെയും മഹാരാഷ്‌ട്രയിലെയും വിളകള്‍ നശിച്ചത് പച്ചക്കറി വിലവര്‍ദ്ധനവിന് പ്രധാന കാരണമായി. കനത്ത മഴയില്‍ ഇരു സംസ്ഥാനങ്ങളിലും വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇത് വിപണിയെ വളരെ മോശമായി ബാധിച്ചു.

Related Articles

Back to top button