InternationalLatest

നിഗൂഢമായ പുസ്തകം : വോയ്‌നിച്ചിന്റെ കയ്യെഴുത്തു പ്രതി

“Manju”

ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകമായി കണക്കാക്കപ്പെടുന്നത് ഏത്  പുസ്തകമാണ്? - Quora

വോയ്‌നിച്ചിന്റെ കയ്യെഴുത്തു പ്രതി ആണ് ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത്. 240 പേജുകൾ ഉള്ള ഈ പുസ്തകം ഇപ്പോൾ യേൽ യൂണിവേഴ്സിറ്റിയിലെ അപൂർവ പുസ്തകങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്ന ലൈബ്രറിയിലാണുള്ളത്.കാർബൺ 14 ഡേറ്റിങ് നടത്തിയപ്പോൾ 1400 ന്റെ തുടക്കത്തിൽ എഴുതിയതാണ് എന്നു കണ്ടെത്തിയ ഈ പുസ്തകത്തിൽ ഭൂമിയിൽ ഇല്ലാത്ത സസ്യങ്ങൾ, തൂങ്ങി കിടക്കുന്ന കൊട്ടാരങ്ങൾ, രാശി ചക്രങ്ങൾ, ആകാശ ഗോളങ്ങൾ തുടങ്ങി വളരെ വിചിത്രമായ ചിത്രങ്ങളും , ഇന്നേ വരെ ആർക്കും കൃത്യമായി വായിച്ചു മനസ്സിലാക്കാൻ കഴിയാത്ത ഏതോ നിഗൂഢ ഭാഷയിൽ ഉള്ള കൈയെഴുത്തുമാണ് ഉളത്.

1912-ൽ വിൽഫ്രഡ്‌ വോയ്‌നിച്ച് എന്ന പോളിഷ് പുസ്തകവ്യാപാരി‌ ഇറ്റലിയിലെ ഒരു പുരോഹിതന്റെ കയ്യിൽ നിന്നും വാങ്ങി അമേരിക്കയിലേക്ക് കൊണ്ട് വന്നതോടെ ആണ് പുസ്തകം

ചരിത്രകാരൻമാരുടെയും,ഗവേഷകരുടെയും ശ്രദ്ധ നേടുന്നത്.പഠനം നടത്തിയപ്പോൾ തെളിഞ്ഞത് കയ്യക്ഷരം രണ്ട് വ്യത്യസ്ത വ്യക്തികളുടേത് ആണെന്നും , ചിത്രങ്ങൾ വരച്ചത് മൂന്നാമത് ഒരാളാണെന്നും ആണ്. എഴുതിയവർ പുസ്തകത്തെ സസ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഔഷധ നിർമാണം തുടങ്ങി ആറു ഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്.ഒരുപാട് സിദ്ധാന്തങ്ങൾ പുസ്തകത്തിന്റെ ഉള്ളടക്കവും , രചയിതാവും ആയി ബന്ധപ്പെട്ടിട്ടുണ്ട്.

13 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തത്വചിന്തകൻ ആയിരുന്ന റോജർ ബീക്കൺ എഴുതിയതാണ്, മൺ മറഞ്ഞു പോയ ഒരു സംസ്കാരത്തിന്റെ ബാക്കിപത്രം ആണ്, നിഗൂഢ ഭാഷയിൽ ആരോ ഒരു സർവ്വ വിജ്ഞാന കോശം ഉണ്ടാക്കാൻ ശ്രമിച്ചതാണ് തുടങ്ങി ആളെപ്പറ്റിക്കാൻ വോയ്‌നിച്ച് തന്നെ എഴുതി ഉണ്ടാക്കിയതാണ് എന്നും , അന്യഗ്രഹ ജീവികൾ ആണ് ഇതിനു പിന്നിൽ എന്നും വരെ സിദ്ധാന്തങ്ങൾ നീളുന്നു.

കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഒരു പാട് പേർ ഈ പുസ്തകത്തിൽ ഉള്ളത് ഏത് ഭാഷയാണുള്ളത് എന്നു ഡീകോഡ് ചെയ്തു എന്നവകാശപ്പെട്ടു മുന്നോട്ട് വന്നെങ്കിലും ആർക്കും ഇത് വരെ ഇത് എന്തിനെഴുതി? ആരാണ് എഴുതിയത് ? എന്നതിന് കൃത്യമായ, സർവസമ്മതമായ ഒരുത്തരം നൽകാൻ സാധിച്ചിട്ടില്ല.അത് കൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ ഒരു പുസ്തകമായി ഇന്നും വോയ്‌നിച്ചിന്റെ കയ്യെഴുത്തു പ്രതി എന്നറിയപ്പെടുന്ന ഈ പുസ്തകം നിലകൊള്ളുന്നു.

Related Articles

Back to top button