InternationalLatest

ഷുഷിനെ ടോറിനോ ടീമിലേക്ക് എത്തിക്കാന്‍ ശ്രമം

“Manju”

അയാകസിന്റെ യുവ പ്രതിരോധ താരം പെര്‍ ഷുഷിനെ ടോറിനോ ടീമിലേക്ക് എത്തിക്കും. ഒമ്പതര മില്യണ്‍ യൂറോയുടെ കൈമാറ്റ തുകക്ക് ഒപ്പം മൂന്നര മില്യണ്‍ യൂറോയുടെ ആഡ് ഓണുകളും ഡീലില്‍ ചേര്‍ത്തിട്ടുണ്ട്. ഭാവിയില്‍ താരത്തെ കൈമാറുമ്പോള്‍ ലഭിക്കുന്ന തുകയുടെ പത്ത് ശതമാനം നേടാനും അയാക്സിന് സാധിക്കും. ടോറിനോയുമായി ഷൂഷ് നേരത്തെ വ്യക്തിപരമായ കരാറില്‍ ധാരണയില്‍ എത്തിയിരുന്നു.

ടീമിലെ പ്രമുഖ താരമായിരുന്ന ബ്രെമറിനെ യുവന്റസ് സ്വന്തമാക്കിയ ശേഷം പ്രതിരോധ നിരയിലേക്ക് പുതിയ താരങ്ങളെ തേടുകയായിരുന്നു ടോറിനോ. ഇരുപത്തിരണ്ടുകാരനായ ഡച്ച്‌ താരം 2018 മുതല്‍ അയക്‌സ് ടീമിന്റെ ഭാഗമാണ്. നാല് സീസണുകളിലായി തൊണ്ണൂറോളം മത്സരങ്ങള്‍ ടീമിനായി ഇറങ്ങി. അവസാന രണ്ടു സീസണില്‍ ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ സാധിച്ചു. അഞ്ച് വര്‍ഷത്തെ കരാറില്‍ ആവും ഡച്ച്‌ താരത്തെ ടോറിനോ ടീമില്‍ എത്തിക്കുക. അന്തര്‍ദേശീയ തലത്തില്‍ ഡച്ച്‌ യൂത്ത് ടീമുകള്‍ക് വേണ്ടി കളിച്ചിട്ടുള്ള താരം സീനിയര്‍ തലത്തില്‍ രാജ്യത്തിന്റെ കുപ്പായം അണിഞ്ഞിട്ടില്ല. ബ്രെമര്‍, ബെലോട്ടി തുടങ്ങി സുപ്രധാന താരങ്ങളെ നഷ്ടമായ ഇറ്റാലിയന്‍ ടീം പകരക്കാരെ എത്തിച്ച്‌ ടീമിന്റെ ശക്തി ചോരാതെ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്.

Related Articles

Back to top button