IndiaLatest

രാജ്യത്ത് പുതിയ 30,570 കൊവിഡ് കേസുകള്‍

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് പുതിയതായി 30,570 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 431 പേര്‍ മരിച്ചു. പ്രതിദിന രോഗികള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 12.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 38, 303 പേര്‍ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നര ലക്ഷമായി കുറഞ്ഞു.

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍. ഡെല്‍റ്റ വകഭേദംകൊണ്ടു മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്ന് എന്‍സിഡിസി ഡയറക്ടര്‍ സുജിത് സിങ് പറഞ്ഞു.രോഗവ്യാപനം ഉയര്‍ന്ന തോതിലായിരുന്ന കേരളത്തിലും കേസുകള്‍ കുറയുന്നത് ശുഭസൂചനയാണെന്നും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക പരമപ്രധാനമാണെന്നും സുജിത് സിങ് വ്യക്തമാക്കി.

Related Articles

Back to top button