IndiaLatest

സംസ്ഥാനങ്ങള്‍ക്കുള്ള റെംഡെസിവിര്‍ മരുന്നിന്റെ വിഹിതം നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

“Manju”

ഡല്‍ഹി: കോവിഡ് മരുന്നായ റെംഡെസിവിറിന്റെ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി മന്‍സുഖ് മണ്ഡാവിയ അറിയിച്ചു. രാജ്യത്ത് റെംഡെസിവിറിന്റെ ലഭ്യത തുടര്‍ച്ചയായി നിരീക്ഷിക്കണമെന്ന് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് ഏജന്‍സിയോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.

രാജ്യത്ത് ഇപ്പോള്‍ ആവശ്യത്തിന് റെംഡെസിവിര്‍ ഉണ്ടെന്നും, റെംഡെസിവിറിന്റെ വിതരണം ആവശ്യകതയേക്കാള്‍ കൂടുതലായതിനാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള മരുന്നിന്റെ കേന്ദ്ര വിഹിതം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചുവെന്നും, ആവശ്യമുള്ള സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് വാങ്ങണമെന്നും മന്‍സുഖ് മണ്ഡാവിയ ട്വീറ്റ് ചെയ്തു. പ്രതിദിനം 3,50,000 കുപ്പികളായി റെംഡെസിവിറിന്റെ ഉത്പാദനം വര്‍ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുംകഴിഞ്ഞ ആഴ്ച വരെ കേന്ദ്ര സര്‍ക്കാര്‍ 98.87 ലക്ഷം ആന്‍റിവൈറല്‍ മരുന്നുകള്‍ അനുവദിച്ചിരുന്നുവെന്നും ഒരു മാസത്തിനുള്ളില്‍ റെംഡെസിവിര്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകളുടെ എണ്ണം 20 ല്‍ നിന്ന് 60 ആയി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര ആവശ്യങ്ങള്‍ ക്കായി നിലനിര്‍ത്താന്‍ 50 ലക്ഷം റെംഡെസിവിറിന്റെ കുപ്പികള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങുമെന്നും മണ്ഡാവിയ വ്യക്തമാക്കി.

Related Articles

Back to top button