IndiaLatest

കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ല; ഐ​സി​എം​ആ​ര്‍

“Manju”

ഡല്‍ഹി ; രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍. കോ​വി​ഡ് വാ​ക്‌​സി​ന്റെ ആ​ദ്യ ഡോ​സ് മ​ര​ണം ത​ട​യു​ന്ന​തി​ന് 96.6 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ഐ​സി​എം​ആ​ര്‍ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വാ​ക്‌​സി​ന്റെ ര​ണ്ടാം ഡോ​സ് മ​ര​ണം ത​ട​യു​ന്ന​തി​ന് 97.5 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്നു​മാ​ണ് ഐ​സി​എം​ആ​ര്‍ വി​ല​യി​രു​ത്തി​യ​ത്.

അ​തേ​സ​മ​യം, പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ വെള്ളിയാഴ്ച ഒറ്റദിവസത്തിനകം ഒന്നരക്കോടി പേര്‍ക്ക് കോവിഡ് വാക്സിന്‍ കുത്തിവെപ്പുനടത്തി റെക്കോഡു സൃഷ്ടിക്കാനാണ് പദ്ധതി. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ ബി.ജെ.പി. ഹെല്‍ത്ത് വൊളന്റിയര്‍മാരെ നിയോഗിച്ചു. ഗുജറാത്തില്‍മാത്രം 35 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഒരു കോടിക്കു തൊട്ടുമുകളിലാണ് ഇതിനുമുമ്പ് രാജ്യത്തെ വാക്സിനേഷന്‍ നിരക്ക്.

Related Articles

Back to top button