KeralaLatest

കൊച്ചി വാട്ടര്‍മെട്രോ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു

“Manju”

കൊച്ചി: വാട്ടര്‍ മെട്രോ യാത്രാനിരക്കുകള്‍ കെഎംആര്‍എല്‍ പ്രഖ്യാപിച്ചു. കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപയാണ്.

വാട്ടര്‍ മെട്രോ സര്‍വീസ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെയാണ്. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുണ്ടാകും. വാട്ടര്‍ മെട്രോ ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ബുധനാഴ്ച രാവിലെ ഏഴിനാണ് ആദ്യ സര്‍വീസ്. ഹൈക്കോടതി വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സര്‍വീസ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ പ്രതിവാര പാസുകളില്‍ ഇളവും പ്രഖാപിച്ചിട്ടുണ്ട്.

Related Articles

Back to top button