InternationalLatest

കൊറോണയെ തടയുന്ന രാസതന്മാത്രകൾ കണ്ടെത്തി

“Manju”

വാഷിങ്ടൻ • കോവിഡ് 19നു കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ജോർജിയ സർ‍വകലാശാലയിലെ ഗവേഷകസംഘമാണു കണ്ടുപിടിത്തത്തിനു പിന്നിൽ. ഗവേഷണഫലം എസിഎസ് ഇൻഫെക‍്ഷ്യസ് ഡിസീസസ് എന്ന പ്രശസ്ത ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.

കൊറോണ വൈറസിന്റെ ഘടനയിൽ ‘പിഎൽ പ്രോ’ (SARS-CoV-2 PLpro) എന്ന പ്രോട്ടീൻ വളരെ നിർണായകമായ സ്ഥാനം വഹിക്കുന്നുണ്ട്. വൈറസ് പെരുകുന്നതിലും ബാധിക്കുന്നവരുടെ പ്രതിരോധവ്യവസ്ഥയെ തളർത്തുന്നതിലും ഇതു സഹായിക്കുന്നു. ഈ പ്രോട്ടീനെ നിർവീര്യമാക്കുന്ന രാസതന്മാത്രകളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

‘നാഫ്തലീൻ ബേസ്ഡ‍് പിഎൽ പ്രോ ഇൻഹിബിറ്റേഴ്സ്’ എന്നാണ് ഈ തന്മാത്രകളെ ശാസ്ത്രജ്ഞർ നാമകരണം ചെയ്തിരിക്കുന്നത്. രൂക്ഷ ഫലങ്ങളോ വിഷാംശമോ ഇല്ലാത്തവയാണ് ഇവ. കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിക്കുന്നതിൽ നിർണായകമായ വഴിത്തിരിവാണു കണ്ടെത്തലെന്നു ഗവേഷകസംഘത്തിനു നേതൃത്വം നൽകിയ ഡോ.സ്കോട് പേഗൻ പറഞ്ഞു.

Related Articles

Back to top button