IndiaLatest

അമരീന്ദര്‍ സിംഗ് രാജിവെച്ചു

“Manju”

ദില്ലി: പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറിയിരിക്കുകയാണ്. അദ്ദേഹത്തിനോട് ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടെന്നാണ് സൂചനയുണ്ടായിരുന്നു. അമരീന്ദര്‍ ഇനിയും അദ്ദേഹം തുടരുന്നതിനോട് പല എംഎല്‍എമാര്‍ക്കും താല്‍പര്യമില്ലായിരുന്നു എന്നാല്‍ തന്നെ മാറ്റുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പും ഉണ്ട്. അപമാനം സഹിച്ച്‌ പാര്‍ട്ടിയില്‍ തുടരാന്‍ തന്നെ താല്‍പര്യമില്ലെന്നാണ് അമരീന്ദര്‍ സോണിയാ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്.
നവജ്യോത് സിദ്ദുവിന്‍രെ തുടര്‍ച്ചയായുള്ള ആക്രമണങ്ങളും സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണെന്ന് അമരീന്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിലപാടാണ് രാജിക്ക് പിന്നിലുള്ളത്. അമരീന്ദറിന്റെ മകനും പിതാവ് രാജിവെക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹവും ഭാര്യയും ഗവര്‍ണര്‍ ഭവനത്തിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്.

Related Articles

Back to top button