IndiaLatest

പുതിയ ഇഡി ഡയറക്ടര്‍ ഇൻ ചാര്‍ജ് ആയി രാഹുല്‍ നവിൻ ഐആര്‍എസ്

“Manju”

ന്യൂഡല്‍ഹി : ഐആര്‍എസ് ഉദ്യോഗസ്ഥനായ രാഹുല്‍ നവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ ഇൻ-ചാര്‍ജ് ആയി നിയമിച്ചു. നിലവിലെ ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രാഹുല്‍ നവിനെ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചിരിക്കുന്നത്.

ഇഡി സ്പെഷ്യല്‍ ഡയറക്ടര്‍ ആയി ചുമതല നിര്‍വഹിച്ചിരുന്ന വ്യക്തിയാണ് രാഹുല്‍ നവിൻ. 1993 ബാച്ച്‌ ഐആര്‍എസ് ഉദ്യോഗസ്ഥനാണ് രാഹുല്‍ നവിൻ. ഒരു റെഗുലര്‍ ഡയറക്ടറെ നിയമിക്കുന്നത് വരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവുകള്‍ വരുന്നതുവരെയോ അദ്ദേഹം അധിക ചുമതല വഹിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇഡി മേധാവി ആയിരുന്ന സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി സെപ്തംബര്‍ 15 വരെ നീട്ടി നല്‍കിയിരുന്നു. ജൂലൈയിലാണ് സുപ്രീം കോടതി ഈ ഉത്തരവിന് അനുമതി നല്‍കിയിരുന്നത്. ഇനി കാലാവധി നീട്ടി നല്‍കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു

Related Articles

Back to top button