KeralaLatestThiruvananthapuram

മുതിർന്ന വ്യാപാരികൾക്ക് ആദരവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

“Manju”

പോത്തൻകോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാവറമ്പലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന വ്യാപാരികൾക്ക് ആദരവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകും. 23ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തേജസ് ആഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കെ.വി.വി.ഇ. എസ് ജില്ലാ പ്രസിഡന്റ് ജെ. എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്.എസ്. മനോജ് എന്നിവർ മുഖ്യാതിഥിയാകും. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ. അനിൽ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ എന്നിവരെയും ചടങ്ങിൽ ആദരിക്കും.

പ്രദേശത്തെ അർഹരായവർക്ക് ചികിത്സാധനസഹായവും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് ദാനവും ഇതോടൊപ്പം നടക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് എസ്. ലാൽകുമാർ അറിയിച്ചു. കോവിഡ് മഹാമാരിക്കാലത്ത് വ്യാപാരികളും ജനപ്രതിനിധികളും ഒരുമിച്ചു നിന്നാണ് പൊതുജനങ്ങളിലേക്ക് സഹായം എത്തിച്ചത്. വാവറമ്പലം യുണിറ്റിന്റെ നേതൃത്വത്തിൽ സായ്ഹാന അടുക്കളക്കും കമ്മ്യൂണിറ്റി കിച്ചണും പിന്തുണ നൽകുന്നതിനോടൊപ്പം കോവിഡ് ബാധിതരായ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യസാധനങ്ങളും പഴവർഗ്ഗങ്ങളും നൽകാനായെന്നും പോത്തൻകോട് റൂറൽ പ്രസ് ക്ലബ്ബിൽ വച്ചു നടന്ന പത്രസമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി എ.കെ.എം. ഹാഷിം പറഞ്ഞു.

 

Related Articles

Back to top button