LatestThiruvananthapuram

മന്ത്രിമാര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടിയ്ക്ക് ഇന്ന് തുടക്കം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഐ.എം.ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് ആരംഭിക്കും. ഭരണസംവിധാനത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുക, ദുരന്തവേളകളിലെ വെല്ലുവിളികള്‍, തുടങ്ങിയ 10 സെഷനുകളാണ് പരീശീലന പദ്ധതിയുടെ ഭാഗമായി ഉണ്ടാവുക. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.

മന്ത്രിമാര്‍ക്കുളള മൂന്നു ദിവസത്തെ പരിശീലനത്തില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുക, ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന ടീം ലീഡര്‍ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം. പദ്ധതികള്‍ നടപ്പാക്കുന്നതിലെ വെല്ലുവിളികള്‍, മന്ത്രിമാരുടെ ഉയര്‍ന്ന പ്രകടനം, ഫണ്ടിംഗ് ഏജന്‍സികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും, ക്ലാസുകള്‍ ഉണ്ട്.

മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് അവസാനത്തെ സെഷന്‍. മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖര്‍, യു. എന്‍ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി മാനേജീരിയല്‍ കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് പ്രൊഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി, നീതി ആയോഗ് സി. . ഒ അമിതാഭ് കാന്ത്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്. ഡി. ഷിബുലാല്‍ ലോകബാങ്ക് മുഖ്യ മൂല്യനിര്‍ണയ വിദഗ്ധ ഡോ. ഗീതാഗോപാല്‍, . എം. ജി ഡയറക്ടര്‍ കെ. ജയകുമാര്‍ എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്.

Related Articles

Back to top button