KeralaLatest

സ്കൂള്‍ കാലത്തെ ഓണം ജീവിതത്തിലെ വര്‍ണ്ണപ്പൂക്കളം, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

പട്ടം : സ്കൂള്‍ കാലത്തേയും കുട്ടിക്കാലത്തേയും ഓണം ഓരോ മലയാളിയുടെയുംജീവിതത്തിലെ ഗൃഹാതുരമുണര്‍ത്തുന്ന അത്തപ്പൂക്കളമാണെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. പട്ടം സെന്റ് മേരീസ് സ്കൂളിലെ കുട്ടികളുടെ ഓണാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി. മലയാളിയുടെ ഭാഷപോലെതന്നെ രക്തത്തിലലിഞ്ഞ വികാരമാണ് ഓണം. അത് കുട്ടിക്കാലത്തേതാകുമ്പോള്‍ ഓര്‍ത്തിരുന്ന് ഒരു നെടുവീര്‍പ്പോടെയല്ലാതെ ആര്‍ക്കും സ്മരിക്കാനാവില്ല. ഇന്ന് നിങ്ങള്‍ ഈ കൊണ്ടാടുന്ന അത്തപ്പൂക്കളവും ഓണക്കളികളും നിങ്ങളുടെ ജീവിതത്തില്‍ അനര്‍ഘ നിമിഷങ്ങളാണ് സ്വാമി പറഞ്ഞു. പ്രിന്‍സിപ്പല്‍ റവ.ഫാദര്‍ ബാബു റ്റി., വൈസ് പ്രിന്‍സിപ്പല്‍ ബിജോ ഗീവര്‍ഗീസ്, പി.റ്റി.എ. പ്രസിഡന്റ് സുനില്‍കുമാര്‍, പി.റ്റി.എ. മദര്‍ ജിബി വര്‍ഗീസ്, അധ്യാപക പ്രതിനിധി റെജി ലൂക്കോസ്, സ്റ്റാഫ് പ്രതിനിധി ജോണ്‍ ഷൈജു എന്നിവര്‍ സംസാരിച്ചു.

 

Related Articles

Back to top button