IndiaLatest

വാക്സിന്‍ കയറ്റുമതി ഒക്ടോബറില്‍ പുനരാരംഭിക്കും

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഉപയോഗശേഷം അധികമായി വന്ന കോവിഡ് വാക്സിന്‍ വാക്സിന്‍ മൈത്രിപദ്ധതിപ്രകാരം കയറ്റുമതി ഒക്ടോബറില്‍ പുനരാരംഭിക്കും. ആഗോളതലത്തില്‍ വാക്സിന്‍ വിതരണം ചെയ്യുന്ന കോവാക്സ് ദൗത്യത്തിലേക്ക് ഇന്ത്യ നല്‍കേണ്ട സംഭാവന പൂര്‍ത്തിയാക്കാനും കൂടിയാണിത്. അതെ സമയം , രാജ്യത്തെ പൗരന്മാര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കി

അതെ സമയം ഒക്ടോബറില്‍ 30 കോടിയും അടുത്ത മൂന്നുമാസത്തിനുള്ളില്‍ നൂറുകോടിയും ‍ഡോസ് വാക്സിന്‍ സര്‍ക്കാരിന് ലഭിക്കും. എന്നാല്‍ ഇതുവരെ രാജ്യത്ത് 81 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 10 കോടി ഡോസ് കഴിഞ്ഞ 11 ദിവസം കൊണ്ടാണ് നല്‍കിയത്. മറ്റുരാജ്യങ്ങള്‍ക്ക് മാതൃകയാക്കാനാവുംവിധം വളരെ വേഗത്തിലാണ് രാജ്യത്ത് വാക്‌സിനേഷന്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച്‌ വെള്ളിയാഴ്ചമാത്രം രാജ്യത്ത് 2.50 കോടിയിലധികം ഡോസ് വാക്സിനാണ് വിതരണം നടത്തിയത്. ഒക്‌ടോബറോടെ 100 കോടി ഡോസ് വാക്‌സിന്‍ ലക്‌ഷ്യം കൈവരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമിടുന്നത് .

Related Articles

Back to top button