LatestThiruvananthapuram

കോവളം ഉള്‍പ്പെടെ രണ്ട് കടല്‍ത്തീരങ്ങള്‍ക്ക് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം

“Manju”

ഡല്‍ഹി ;കോവളം ഉള്‍പ്പെടെ ഇന്ത്യയിലെ രണ്ട് കടല്‍ത്തീരങ്ങള്‍ കൂടിയാണ് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാര പട്ടികയില്‍ ഇടം നേടിയത്. കോവളത്തെ കൂടാതെ പുതുച്ചേരിയിലെ ഏദന്‍ കടല്‍ത്തീരവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ ബ്ലൂ ഫ്ലാഗ് പട്ടികയില്‍ രാജ്യത്തെ 10 കടല്‍ത്തീരങ്ങള്‍ ഉള്‍പ്പെടുന്നു. നേരത്തെ കാസര്‍കോട്, കാപ്പാട് കടല്‍ത്തീരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഐയുസിഎന്‍, യുഎന്‍ഡബ്ല്യൂടിഒ, യുഎന്‍ഇപി,യുനെസ്കോ തുടങ്ങിയ സംഘടനകളില്‍ ഉള്‍പ്പെടുന്ന ജൂറിയാണ് അംഗീകാരം നിശ്ചയിക്കുന്നത്. ഡെന്മാര്‍ക്കിലെ പരിസ്ഥിതി പഠന സ്ഥാപനമായ എഫ് ഇ ഇ ആണ് ഇക്കോ ലേബല്‍ ബ്ലൂഫ്ലാഗ് അംഗീകാരം നല്‍കുന്നത്.
കോവളമുള്‍പ്പെടെ രണ്ട് കടല്‍ത്തീരങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വിവരം കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ആണ് അറിയിച്ചത്. കടല്‍ത്തീരങ്ങള്‍ പതിവായി നിരീക്ഷിക്കുകയും പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച്‌ വിലയിരുത്തിയും, 33 കര്‍ശന മാനദണ്ഡങ്ങള്‍ കണക്കിലെടുത്തുമാണ് സംഘടന മികച്ച കടല്‍ത്തീരങ്ങളെ പ്രഖ്യാപിക്കുന്നത്.

Related Articles

Back to top button