InternationalLatest

ജീവികളെ കടത്താന്‍ ശ്രമിച്ച യുവതികള്‍ അറസ്റ്റില്‍

“Manju”

ബാങ്കോക്ക്: ജീവനുള്ള 109 ജീവികളെ ലഗേജിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ യുവതികളെ തായ്‌ലന്‍ഡിലെ ബാങ്കോക്ക് വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ പിടികൂടി. തിങ്കളാഴ്ചയാണ് സംഭവം. വിമാനത്താവളത്തിലെ എക്‌സ്‌റേ പരിശോധനക്കിടെയാണ് ലഗേജിനുള്ളില്‍ നിന്ന് ജീവികളെ കണ്ടെത്തിയത്. രണ്ട് മുള്ളന്‍ പന്നികള്‍, രണ്ട് ഈനാംപേച്ചികള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 പാമ്പുകള്‍ എന്നിവയെയാണ് ഇരുവരുടെയും ലഗേജില്‍ നിന്ന് കണ്ടെത്തിയത്.

ചെന്നൈയിലേക്കുള്ള വിമാനത്തില്‍ കയറേണ്ടിയിരുന്ന നിത്യ രാജ, സാക്കിയ സുല്‍ത്താന ഇബ്രാഹിം എന്നീ രണ്ട് ഇന്ത്യന്‍ വനിതകളുടേതാണ് ലഗേജെന്ന് അധികൃതര്‍ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം, അനിമല്‍ ഡിസീസ് ആക്‌ട്, കസ്റ്റംസ് ആക്‌ട് എന്നിവ ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ ജീവികളെ എന്തു ചെയ്യാനാണ് പദ്ധതിയിട്ടതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

തായ്‍ലാന്‍ഡില്‍ വിമാനത്താവളം വഴി മൃഗക്കടുത്ത് നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2019ല്‍ ബാങ്കോക്കില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരാളുടെ ലഗേജില്‍ നിന്ന് പുള്ളിപ്പുലി കുട്ടിയെ കണ്ടെത്തിയിരുന്നു. അടുത്തിടെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ തുടര്‍ച്ചയായ രണ്ടു ദിവസം തായ്‌ലന്‍ഡില്‍ നിന്ന് വന്യമൃഗങ്ങളെ കടത്താനുള്ള ശ്രമങ്ങള്‍ തടഞ്ഞിരുന്നു. വന്യജീവി നിരീക്ഷണ ഏജന്‍സിയായ ട്രാഫിക്കിന്റെ 2022 ലെ റിപ്പോര്‍ട്ട് പ്രകാരം 2011 നും 2020 നും ഇടയില്‍ ഇന്ത്യയിലെ 18 വിമാനത്താവളങ്ങളില്‍ നിന്ന് 140 തവണയായി 70,000 വന്യമൃഗങ്ങളെ കണ്ടെത്തിയതായി പറയുന്നു.

 

Related Articles

Back to top button