InternationalLatestMotivation

ഉറക്കം 30 മിനിറ്റ് മാത്രം; ഡെയ്‌സുകെ ഹോറിയുടെ ജീവിതം

“Manju”

12 വർഷമായി ദിവസത്തിൽ ഉറക്കം 30 മിനിറ്റ് മാത്രം; കൂടുതൽ ഉറങ്ങിയാൽ ഒരു ദിവസം  ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയില്ലെന്ന് കാരണം ...

ടോക്കിയോ : ഉറങ്ങി മതിയാകാതെ രാവിലെ കഷ്ടപ്പെട്ട് എണീക്കുന്ന മലയാളികളെ ഞെട്ടിപ്പിക്കുന്ന ഒരു ജീവിതമാണ് ജപ്പാനിലെ ഡെയ്‌സുകെ ഹോറിയുടേത്. എല്ലാവരും പരമാവധി കിടന്നുറങ്ങാന്‍ നോക്കുമ്ബോള്‍ ഹോറി ശ്രമിക്കുന്നത് ഉറങ്ങാതിരിക്കാനാണ്. കഴിഞ്ഞ 12 വര്‍ഷമായി ഹോറി ദിവസത്തില്‍ ആകെ ഉറങ്ങുന്നത് 30 മിനിട്ടാണ്. ലോകം മുഴുവന്‍ അത്ഭുതത്തോടെയാണ് ഡെയ്‌സുകെ ഹോറിയുടെ കഥ കേള്‍ക്കുന്നത്.
36 വയസ്സുകാരനായ ഹോറി ആദ്യമൊക്കെ എല്ലാവരും ഉറങ്ങുന്ന പോലെ ദിവസം എട്ട് മണിക്കൂര്‍ ഉറങ്ങുന്ന ആളായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ആഗ്രഹം പോലെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ദിവസത്തിലെ 16 മണിക്കൂര്‍ തികയുന്നില്ലെന്ന് പറഞ്ഞ് ഹോറി ഉറക്കം കുറയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. കുറച്ച്‌ കൂടുതല്‍ സമയം ഉണര്‍ന്നിരുന്നാല്‍ അത്രയും സമയം കൂടി തനിക്ക് ഇഷ്ടപെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന തിരിച്ചറിവിലാണ് ഹോറി ഉറക്കം കുറയ്ക്കാന്‍ ശ്രമിച്ചത്. ദീര്‍ഘ നാളത്തെ പരിശ്രമത്തിനൊടുവില്‍ ഇപ്പോള്‍ ദിവസത്തില്‍ 30 മിനിറ്റ് മാത്രമാണ് താന്‍ ഉറങ്ങുന്നതെന്ന് ഹോറി പറയുന്നു.
ഹോറിയുടേത് വെറും അവകാശവാദം മാത്രമാണെന്ന് പറയുന്ന ആള്‍ക്കാര്‍ ഒരുപാടുണ്ട്. എന്നാല്‍ ഒരു ജാപ്പനീസ് ടിവി ഷോയുടെ ക്യാമറമാനെ തന്റെ ജീവിത ശൈലി പരീക്ഷിക്കാനായി മൂന്ന് ദിവസം പിന്തുടരാന്‍ ഹോറി അനുവദിച്ചു. ഈ ദിവസങ്ങളിലെല്ലാം ഹോറി അര മണിക്കൂറും അതില്‍ താഴെയും മാത്രമേ ഉറങ്ങിയിട്ടുള്ളു. വായനയും , എഴുത്തും, ജിമ്മില്‍ പോവുകയും, മറ്റുള്ളവരോട് സംസാരിക്കുകയും, കടലില്‍ സര്‍ഫിംഗിന് പോവുകയും ചെയ്ത് ആ മൂന്ന് ദിവസവും ഹോറി സമയം നീക്കി. ഇതോടെ ഹോറി പറയുന്നത് സത്യമാണെന്ന് തെളിയുകയായിരുന്നു.
ഇത്രയും കുറവ് സമയം ഉറങ്ങുന്നതുകൊണ്ട് തനിക്ക് ഒരു ആരോഗ്യപ്രശ്നവുമില്ലെന്ന് ഇദ്ദേഹം പറയുന്നു. അത് മാത്രമല്ല താന്‍ കൂടുതല്‍ ഊര്‍ജസ്വലനാകുകയും ആരോഗ്യവാനാണെന്നും ഹോറി അവകാശപ്പെടുന്നു. ഇന്ന് ജപ്പാനിലെ ഷോര്‍ട്ട് സ്ലീപ്പിങ് അസോസിയേഷന്‍ ചെയര്‍മാനാണ് ഡെയ്‌സുകെ ഹോറി. കൂടുതല്‍ ഫലപ്രദമായ തന്റെ ജീവിതശൈലി പിന്തുടരാന്‍ നൂറുകണക്കിന് ആളുകളെ ഉറക്കസമയം കുറയ്ക്കുന്നതിനുള്ള പോംവഴികള്‍ ഹോറി പഠിപ്പിക്കുന്നുണ്ട്.
രാത്രിയില്‍ വീഡിയോ ഗെയിമുകള്‍ കളിക്കാനും സുഹൃത്തുക്കളോടൊപ്പം സമയം ചിലവിടാനുമാണ് ഹോറി ശ്രമിക്കുന്നത്. സുഹൃത്തുക്കള്‍ക്കും ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ ഹോറി പരിശീലനം നല്‍കുന്നുണ്ട്. ഉറക്കം വരുന്നുണ്ടെന്ന് തോന്നുമ്ബോള്‍ കഫീന്‍ കഴിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇത് ഉറക്കം വരുന്നത് കുറയ്ക്കും.
അതേസമയം ആരോഗ്യകരമായ ഹോറിയുടെ ജീവിതം എല്ലവരും ശീലമാക്കരുതെന്നും സാധാരണ ജീവിത ശൈലിയില്‍ ഒരാള്‍ ആറ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ദിവസവും ഉറങ്ങണം എന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു

Related Articles

Back to top button