KeralaLatestThiruvananthapuram

ശാന്തിഗിരി വാര്‍ഡില്‍ പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു

“Manju”

പോത്തന്‍കോട് : മാണിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും മാണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയൂം ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാന്തിഗിരി വാര്‍ഡിലെ പൊതു സ്ഥലങ്ങള്‍ ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉത്ഘാടനം മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സഹീറത്ത് ബീവി ആര്‍. നിര്‍വ്വഹിച്ചു. ശാന്തിഗിരി വാര്‍ഡ് നോഡല്‍ ഓഫീസര്‍ ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. അയല്‍ക്കൂട്ടം, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധസംഘടനകള്‍, ആശാവര്‍ക്കറായ മല്ലിക, ആര്‍.ആര്‍. ടി. അംഗങ്ങളായ ഹക്കിം എം., സൈഫുദ്ദീന്‍, പ്രസാദ് എം. കാശിനാഥ്, യദുകൃഷ്ണന്‍, ആദര്‍ശ് എം. എസ്., മുഹമ്മദ്, ഷറഫുദ്ദീന്‍, അന്‍വര്‍, അന്‍സാര്‍, ഹാഷിം എന്നിവരും ശുചീകരണ കര്‍മ്മങ്ങളില്‍ പങ്കെടുത്തു. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

Related Articles

Back to top button