IndiaLatest

കുഞ്ഞ് ക്ഷേത്രത്തില്‍ കയറിയതിന് 25,000 രൂപ പിഴ

“Manju”

ദലിത്​ കുടുംബത്തിലെ രണ്ട്​ വയസ്സുള്ള കുഞ്ഞ്​ ക്ഷേത്രത്തിനുള്ളിൽ കയറി;  പിഴയായി ആവശ്യപ്പെട്ടത്​ 25,000 രൂപ | 2 year old dalit child runs into  temple in Karnataka, family ...

ബെംഗളൂരു: ജാതീയത അതിന്റെ ഏറ്റവും പ്രാകൃതമായ രൂപത്തില്‍ തന്നെ ഇന്നും രാജ്യത്തിന്റെ പല ഭാഗത്തും നിലനില്‍ക്കുന്നുണ്ട്. ഇന്നും ദളിത് ജനവിഭാഗം പലയിടത്തും സവര്‍ണര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും തന്നെയാണ്. ദളിതര്‍ക്ക് അപ്രഖ്യാപിത പ്രവേശന വിലക്ക് നിലനില്‍ക്കുന്ന ഇടങ്ങളും സമൂഹത്തിലുണ്ട്.
കര്‍ണാടകത്തില്‍ നിന്നും പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. ദളിത് കുടുംബത്തിലെ രണ്ട് വയസ്സ് മാത്രം പ്രായമുളള കുഞ്ഞ് ക്ഷേത്രത്തില്‍ കയറിയതിന് 25,000 രൂപ പിഴ ചുമത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകത്തിലെ കൊപ്പാല്‍ ജില്ലയിലെ മിയാപൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. സവര്‍ണ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് കുട്ടിയുടെ കുടുംബത്തിനോട് 25000 രൂപ ആവശ്യപ്പെട്ടത്.
കുഞ്ഞ് ക്ഷേത്രത്തില്‍ കയറിയതോടെ ‘അശുദ്ധമാക്കപ്പെട്ട’ ക്ഷേത്രത്തില്‍ ശുദ്ധീകരണ പ്രകൃയ നടത്തുന്നതിന് വേണ്ടിയാണ് ഇത്രയും പണം കുടുംബത്തില്‍ നിന്ന് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ആവശ്യപ്പെട്ടതെന്ന് ഗ്രാമീണര്‍ പറയുന്നു. സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം പ്രശ്‌നത്തില്‍ ഇടപെട്ടു പരിഹരിച്ചു. പണം ആവശ്യപ്പെട്ടവരെ താക്കീത് ചെയ്ത് വിട്ടു.
സെപ്റ്റംബര്‍ നാലിന് കുട്ടിയുടെ ജന്മദിനം ആയിരുന്നു. കുട്ടിയേയും കൊണ്ട് അമ്ബലത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു കുടുംബം. അച്ഛന്‍ പുറത്ത് നിന്ന് പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുമ്ബോള്‍ കുഞ്ഞ് ക്ഷേത്രത്തിന് അകത്തേക്ക് കയറുകയായിരുന്നു. ഇത് കണ്ട ക്ഷേത്രത്തിലെ പൂജാരിയും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ചിലരും വിലക്കുകയും കുടുംബത്തോട് ശുദ്ധീകരണത്തിന് പണം ആവശ്യപ്പെടുകയുമായിരുന്നു.
കുടുംബത്തിന്റെ വീടിന് മുന്നിലുളള ആഞ്ജനേയ ക്ഷേത്രത്തിലാണ് സംഭവം. മകന്റെ ജന്മദിനം ആയത് കൊണ്ടാണ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയതെന്നും മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞ് ഓടി അകത്ത് കയറുകയുമായിരുന്നുവെന്നും അച്ഛന്‍ ചന്ദ്രു പറയുന്നു. ആഞ്ജനേയ ക്ഷേത്രത്തില്‍ ദളിതരായവര്‍ക്ക് പ്രവേശനത്തിന് വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശത്തെ മിക്ക ക്ഷേത്രങ്ങളിലും ദളിതരെ പ്രവേശിപ്പിക്കാറില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് ചന്നദാസര്‍ സമുദായത്തിലെ ആളുകള്‍ പ്രതിഷേദവുമായി രംഗത്ത് എത്തി. മാത്രമല്ല പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ചന്ദ്രുവിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഗ്രാമത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

Related Articles

Back to top button