KeralaLatest

ജൂണ്‍ ഒന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും

“Manju”

തിരുവനന്തപുരം: സ്കൂള്‍ ക്ലാസുകള്‍ സംസ്ഥാനത്ത് ഇത്തവണയും ഓണ്‍ലൈന്‍ വഴിയായിരിക്കും. വിക്ടേഴ്സ് വഴി ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും. ഇത്തവണ ഓണ്‍ലൈന്‍ വഴിയായിരിക്കും ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും. ആദ്യത്തെ രണ്ടാഴ്ച രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് റിവിഷന്‍ ആയിരിക്കും.

എന്നാല്‍ സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിനെ സംബന്ധിച്ച്‌ തീരുമാനം ഇതുവരെ ആയിട്ടില്ല. അതേസമയം ഇന്നോ നാളെയോ പ്ലസ്ടു ക്ലാസുകള്‍ തുടങ്ങുന്നതിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ഇന്ന് ക്വിപ് പുതിയ അധ്യായന വ‌ര്‍ഷത്തെക്കുറിച്ച്‌ ച‌ര്‍ച്ച ചെയ്യാന്‍ യോ​ഗം ചേരും. ജൂലൈ 24ന് ഇത്തവണത്തെ സംസ്ഥാന എഞ്ചിനിയറിം​ഗ് പ്രവേശന പരീക്ഷ നടക്കും.

Related Articles

Back to top button