LatestThiruvananthapuram

പൂജിതപീഠം സമര്‍പ്പണാഘോഷം: 12 യൂണിറ്റുകളില്‍ സത്സംഗം ഇന്ന്

“Manju”

പോത്തന്‍കോട്: പൂജിതപീഠം സമര്‍പ്പണവുമായി ബന്ധപ്പെട്ട് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറല്‍ പരിധിയിലെ 12 യൂണിറ്റുകളില്‍ ഇന്ന് (15/02/24) സംത്സംഗം നടക്കും. 6.30 ന് നടക്കുന്ന വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് സംത്സംഗം നടക്കുക. ഗുരുവിശ്വാസികളുടെ ഭവനത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ആശ്രമത്തിലെ സന്ന്യാസി സന്ന്യാസിനിമാരും ഗുരുഭക്തരും പങ്കെടുക്കും.

ശാന്തിപുരം യൂണിറ്റ് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, സ്‌നേഹപുരം യൂണിറ്റ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി, ശാന്തിഗിരി ജംഗ്ഷന്‍ യൂണിറ്റ് സ്വാമി ജയപ്രഭ ജ്ഞാനതപസ്വി, ലക്ഷ്മി പുരം യൂണിറ്റ് ശാന്തിഗിരി മാതൃമണ്ഡലം ഇന്‍ചാര്‍ജ് ജനനി ഗൗതമി ജ്ഞാനതപസ്വിനി, രത്‌നഗിരി യൂണിറ്റ് ശാന്തിഗിരി ഗുരുമഹിമ ഇന്‍ചാര്‍ജ് ജനനി വന്ദിത ജ്ഞാന തപസ്വിനി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

പോത്തന്‍കോട് യൂണിറ്റ് ജനറല്‍ അഡ്മിനിട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍ചാര്‍ജ് സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി, പാലോട്ടുകോണം യൂണിറ്റ് ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി, ജ്യോതിപുരം യൂണിറ്റ് ശാന്തിഗിരി ഗുരുമഹിമ ഹെഡ് ജനനി മംഗള ജ്ഞാനതപസ്വിനി, ജനസേവികപുരം യൂണിറ്റ് ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജനനി കൃപ ജ്ഞാനതപസ്വിനി, കാഞ്ഞാംപാറ യൂണിറ്റ് ശാന്തിഗിരി ഗുരുമഹിമ ഇന്‍ചാര്‍ജ് ജനനി സുകൃത ജ്ഞാനതപസ്വിനി, കരുണപുരം യൂണിറ്റ് തിരുവനന്തപുരം ഏരിയ ഹെഡ് ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി, ആനന്ദപുരം യൂണിറ്റ് ശാന്തിഗിരി ഹെല്‍ത്ത് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തും.

സംത്സഗവുമായി ബന്ധപ്പെട്ട് പ്രസാദ വിതരണവും ഭക്ഷണവിരുന്നും നടക്കും.

 

Related Articles

Back to top button