IndiaLatest

കട കുത്തിതുറന്ന് മോഷണം; പ്രതി പിടിയിൽ

“Manju”

പോത്തൻകോട്:  പുതുതായി ആരംഭിച്ച മൊബൈൽ ഷോപ്പിന്റെ പൂട്ട് കുത്തിതുറന്ന് അകത്തുണ്ടായിരുന്ന നാല് സ്മാർട്ട് ഫോണുകളും 1500 രൂപയും കവർന്ന പ്രതി പിടിയിൽ.  അയിരൂപ്പാറ എം.എസ്. ഭവനിൽ മണികണ്ഠൻ ആശാരിയുടെ മകൻ അനന്തുവാണ് പിടിയിലായത്.  കേസ് രജിസറ്റർ ചെയ്ത് 24 മണിക്കൂറിനകം പ്രതിയെ പിടികൂടുകയായിരുന്നു.  ഈ മാസം കൊട്ടാരത്തിനടുത്തുള്ള വില്ലപ്രോജക്ടിൽ കയറി കേബിൾ,പുട്ടി, മിക്സിംഗ് മെഷീൻ എന്നിവ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.  22 ന് ബൈക്കിലെത്തിയ അനന്തു ഇരുമ്പ് കമ്പി ഉപയോഗിച്ച് പൂട്ട് പൊളിച്ച് അകത്തു കടന്നശേഷം മോഷണം നടത്തുകയും അകത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി.തകർത്തിട്ട് പോകുകയായിരുന്നു.  തുടർന്ന് പോത്തൻകോട് മൊബൈൽ ഷോപ്പിൽ നിന്നും സിം.വാങ്ങിയിട്ട് ഫോൺ ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. എടുത്ത നാല് ഫോണിൽ ഒരു ഫോൺ സ്വയം ഉപയോഗത്തിനെടുക്കുകയും മറ്റുള്ളവയിൽ ഒന്ന്  സുഹൃത്തായ പെൺകുട്ടിയ്ക്കും, ഒന്ന് അമ്മയ്ക്കും, ഒന്ന് സഹോദരിയ്ക്കും നൽകുകയായിരുന്നു.  അനന്തുതന്നെയാണ് നാല് ഫോണുകൾക്കും സിം എടുത്ത് കൊടുത്തത്. തൊണ്ടിമുതൽ കണ്ടെത്തിട്ടുണ്ട്.  വില്ലയിൽ നിന്നും മോഷ്ടിച്ച സാധനങ്ങൾ ആക്രിക്കടയിലും പാത്രക്കടയിലും കൊടുത്തു പൈസവാങ്ങുകയായിരുന്നു.  കൂട്ടാളിയായ അഖിൽ അടുത്തിടെ ആറ്റുകാലുള്ള വാടകവീട്ടിൽ ആത്മഹത്യ ചെയ്തിരുന്നു.  പോത്തൻകോട് എസ്.എച്ച്.ഒ. ശ്യാം, എസ്.ഐ. വിനോദ് വിക്രമാദിത്യൻ, ജി.എസ്.ഐ.ഷാബു., സി.പി.ഒ.മാരായ അപ്പു, ദിനീഷ്, മോഹൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.  ഇന്ന് കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button