KeralaLatest

മമ്മൂട്ടിയുടെ ജന്മദിനത്തിൽ ആരാധകർ രക്തദാനം നടത്താൻ ഒരുങ്ങുന്നു

“Manju”

ദുബായ്: മമ്മൂട്ടിയുടെ ജന്മദിനത്തിൽ ഇരുപത്തയ്യായിരം ആരാധകർ രക്തദാനം നടത്താൻ ഒരുങ്ങുന്നു. മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണലാണ് രക്തദാനത്തിന് നേതൃത്വം നൽകുന്നത്.

ഇന്ത്യ ഉൾപ്പെടെ പതിനേഴ് രാജ്യങ്ങളിലായി നടപ്പിലാക്കുന്ന രക്തദാനം ഓഗസ്റ്റ് അവസാന വാരം ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ്‌ പറഞ്ഞു. യു.എ.ഇ, കുവെെറ്റ്, സൗദി അറേബ്യ, ഖത്തർ, ബഹ്റിൻ, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ,ന്യൂസിലാന്റ്, യു, കെ, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ, ചൈന എന്നിവടങ്ങളിലെ ആരാധക കൂട്ടായ്മ ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്ന് സഫീദ് പറഞ്ഞു.

അതേസമയം, കേരളത്തിലും രക്തദാനം വിപുലമായി നടത്തുവാനുള്ള ക്രമീകരങ്ങൾ പൂർത്തിയായതായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു. പതിനാല് ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലൂടെ ആയിരക്കണക്കിന് ആരാധകർ അടുത്ത ആഴ്ച്ചകളിൽ രക്തദാനം നിർവ്വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ തിരുവനന്തപുരത്ത് പറഞ്ഞു. യു.എ.ഇയിൽ എല്ലാ എമിരേറ്റ്സുകളിലും രക്തദാനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരികയാണെന്ന് യു.എ.ഇയിലെ സംഘടനയുടെ രാക്ഷധികാരി അഹമ്മദ് ഷമീം അറിയിച്ചു.

Related Articles

Back to top button