IndiaLatest

എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക്​ പിഴ : ആര്‍ ബി ഐ

“Manju”

ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക്​ പിഴ ചുമത്താനുള്ള നിര്‍ദേശം പ്രാബല്യത്തില്‍ . ഒക്​ടോബര്‍ ഒന്ന്​ മുതല്‍ പുതിയ നിര്‍ദേശം നടപ്പാക്കി തുടങ്ങുമെന്ന്​ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ ബാങ്കുകള്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ബാങ്കുകള്‍ക്കും വൈറ്റ്​ ലേബല്‍ എ.ടി.എം നെറ്റ്​വര്‍ക്കുകള്‍ക്കും പുതിയ ഉത്തരവ്​ ബാധകമാവും.
എ.ടി.എമ്മുകളില്‍ 10 മണിക്കൂറിലധികം സമയം പണമില്ലാതിരുന്നാലാണ്​ ബാങ്കുകള്‍ക്ക് മേല്‍ പിഴ ചുമത്തുക. ഇത്തരത്തില്‍ 10,000 രൂപയാണ്​ പിഴയായി ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട്​ ആര്‍.ബി.ഐ ബാങ്കുകള്‍ക്ക്​ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്​.

എ.ടി.എമ്മില്‍ സമയ ബന്ധിതമായി പണം നിറച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്ക്​ പിഴ ചുമത്താനുള്ള തീരുമാനം ആര്‍.ബി.ഐ നേരത്തെ തന്നെ എടുത്തിരുന്നു. എന്നാല്‍, ഈ തീരുമാനം ​ എപ്പോള്‍ മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന്​ ആര്‍ ബി ഐ ​ വ്യക്​തമാക്കിയിരുന്നില്ല.

Related Articles

Back to top button