IndiaLatest

ഓവര്‍ നിരക്ക് കുറയുന്നു; സഞ്ജുവിന് പിഴ

“Manju”

അബുദാബി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ സഞ്ജു സാംസണിന് കനത്ത പിഴ. 24 ലക്ഷം രൂപയാണ് ഇത്തവണ സഞ്ജുവിന് പിഴയായി വിധിച്ചത്.

പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തിലും കുറഞ്ഞ ഓവര്‍നിരക്കിന്‍റെ പേരില്‍ സഞ്ജുവിന് 12 ലക്ഷം രൂപ പിഴയിട്ടിരുന്നു.

ഈ സീസണില്‍ ഒരിക്കല്‍ക്കൂടി സമാനമായ കുറ്റത്തിനു പിടിക്കപ്പെട്ടാല്‍ ഐപിഎല്‍ നിയമപ്രകാരം 30 ലക്ഷം രൂപ പിഴയും അതിനടുത്ത ലീഗ് മത്സരത്തില്‍നിന്ന് വിലക്കുമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

Related Articles

Check Also
Close
Back to top button