KeralaLatest

മഹാമാരിയെ ചെറുക്കാന്‍ മൂന്നരലക്ഷം സന്നദ്ധപ്രവര്‍ത്തകര്‍

“Manju”

സിന്ധുമോള്‍ ആര്‍

 

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ മൂന്നര ലക്ഷം വോളന്റിയര്‍മാര്‍. ജനങ്ങളുടെ ചികിത്സാ–- സാമൂഹ്യ ആവശ്യങ്ങള്‍ നിറവേറ്റാനും മാനസിക പിന്തുണ നല്‍കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം രാപ്പകല്‍ പ്രവര്‍ത്തിക്കുകയാണ് ഇവര്‍. 26475 ആശാ വര്‍ക്കര്‍മാര്‍, 270267 കുടുംബശ്രീ പ്രവര്‍ത്തകര്‍, 14200 സാന്ത്വന പരിചരണ സന്നദ്ധ പ്രവര്‍ത്തകര്‍, 33119 അങ്കണവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 3,44,061 പേരാണ് സന്നദ്ധ പ്രവര്‍ത്തനത്തിനായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്.

ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തുന്നതും കൃത്യസമയം ചികിത്സ ലഭ്യമാക്കാന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരമറിയിക്കുന്നതും ഇവരാണ്. ലോക്ഡൗണ്‍ കാരണം അത്യാവശ്യ മരുന്നുകള്‍ക്കും അവശ്യസാധനങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി സഹായം എത്തിക്കുന്നു. സഹായം ആവശ്യമായ 1,14,719 വയോധികരുടെ പട്ടിക തയ്യാറാക്കി. അഞ്ചുദിവസത്തിലൊരിക്കല്‍ ഈ വീടുകള്‍ സന്ദര്‍ശിച്ച്‌ ആരോഗ്യ സ്ഥിതി മനസ്സിലാക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ അവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നു. ഇതിനായി കുടുംബശ്രീ 2176 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, പൊലീസ്, മറ്റ് സംഘടനകള്‍ എന്നിവരടങ്ങിയ പ്രാദേശിക സമിതികള്‍ ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. വീടുകളില്‍ നിരീക്ഷണം കൃത്യമായി നടപ്പാക്കുന്നോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സംഘങ്ങളുണ്ട്. മാനസിക പിന്തുണ ആവശ്യമുള്ളവര്‍, മാനസിക രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധയും നല്‍കുന്നു.

Related Articles

Back to top button