KeralaLatest

ആല്‍ഫിയുടെയും ഫാ. ജെന്‍സന്റെയും വൃക്കമാറ്റം വിജയകരം

“Manju”

പ്രാര്‍ഥന സഫലം: ആല്‍ഫിയുടെയും ഫാ. ജെന്‍സ​െൻറയും വൃക്കമാറ്റ ശസ്ത്രക്രിയ  വിജയം | Success of kidney transplant surgery | Madhyamam
കൊ​ട​ക​ര: ആ​യി​ര​ങ്ങ​ളു​ടെ പ്രാ​ര്‍​ഥ​ന സ​ഫ​ലം. ആ​ല്‍ഫി​യു​ടെ​യും ഫാ. ​ജെ​ന്‍സന്റെ​യും ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​യി. കോ​ടാ​ലി മാ​ങ്കു​റ്റി​പ്പാ​ടം ക​ണ്ണ​മ്പു​ഴ വീ​ട്ടി​ല്‍ ആ​ന്‍​റു- ആ​നീ​സ് ദമ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​ല്‍ഫി​യു​ടെ വൃ​ക്ക​മാ​റ്റ ശ​സ്ത്ര​ക്രി​യ​യാ​ണ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന​ത്. മൂ​ന്നു​മു​റി ഇ​ട​വ​കാം​ഗ​വും ലാ​സ​ല​റ്റ് ഭ​വ​ന്‍ സു​പ്പീ​രി​യ​റും വ​യ​നാ​ട് ന​ട​വ​യ​ല്‍ കാ​യ​കു​ന്ന് മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജെ​ന്‍സ​ന്‍ ചെ​ന്ദ്രാ​പ്പി​ന്നി​യാ​ണ് വൃ​ക്ക ദാ​നം ചെ​യ്ത​ത്.
തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 7.45ഓ​ടെ ഫാ. ​ജെ​ന്‍സ​ന്റെ ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ചു. ഉ​ച്ച​ക്ക് 12.35ഓ​ടെ പൂ​ര്‍ത്തി​യാ​ക്കി ഫാ. ​ജെ​ന്‍സ​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ആ​ല്‍ഫി​യു​ടെ ശ​സ്ത്ര​ക്രി​യ വൈ​കിട്ട്​​ മൂ​ന്നോ​ടെ​യാ​ണ് പൂ​ര്‍ത്തി​യാ​യ​ത്. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. 24കാ​രി​യാ​യ ആ​ല്‍ഫി ന​ഴ്‌​സാ​ണ്. ഏ​താ​നും വ​ര്‍ഷ​മാ​യി ഡ​യാ​ലി​സി​സി​ന് വി​ധേയ​യാ​കു​ന്ന ആ​ല്‍ഫി​ക്ക് വൃ​ക്ക ദാ​നം​ചെ​യ്യാ​ന്‍ 42കാ​ര​നാ​യ ഫാ. ​ജെ​ന്‍സ​ന്‍ സ്വ​യം മു​ന്നോ​ട്ടു​വ​രു​ക​യാ​യി​രു​ന്നു. മൂ​ന്നു​മു​റി സെന്‍റ്​ ജോ​ണ്‍ ദ ​ബാ​പ്റ്റി​സ്​​റ്റ്​ പ​ള്ളി​ക്കു സ​മീ​പ​മു​ള്ള ചെ​ന്ദ്രാ​പ്പി​ന്നി യാ​ക്കോ​ബ്-​മ​റി​യം​കു​ട്ടി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് ഫാ. ​ജെ​ന്‍സ​ന്‍.

Related Articles

Back to top button